New Update
/sathyam/media/media_files/2025/06/13/UYg1FCBKkeRV1oOVJxt7.jpg)
മങ്കര: മങ്കര കണ്ണമ്പരിയാരത്ത് റോഡ് അരികിൽ നമ്മെ വിട്ടുപോയ കല്ലൂർ ബാലേട്ടൻ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളാല്‍ നട്ടുവളർത്തിയ തണൽ മരങ്ങളെ യാതൊരു അനുമതിയും വാങ്ങാതെ പിഴുതെറിയുതായി പരാതി.
Advertisment
പഞ്ചായത്തിന്റെയോ പിഡബ്ല്യുഡിയോ യാതൊരു അനുമതിയും ഇല്ലാതെ സ്വകാര്യ വ്യക്തി സ്ഥലം കയ്യേറി മരങ്ങൾ ജെസിബി ഉപയോഗിച്ച് പിഴുതുകളയുന്നതിന്നെതിരെ പരിസ്ഥിതി പ്രവർത്തകൻ കലൂർ ബാലേട്ടന്റെ മകൻ രതീഷ് ബാലൻ നൽകിയിട്ടുള്ള പരാതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ ഏകതാ പരിഷത്ത് കൺവീനർ സന്തോഷ് മലമ്പുഴ എന്നിവർ ആവശ്യപ്പെട്ടു.
മരങ്ങൾ പിഴുത് മാറ്റിയ സ്ഥലത്ത് പകരം മരങ്ങൾ വയ്ക്കുക, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക അല്ലാത്തപക്ഷം പരിസ്ഥിതി സാമൂഹ്യ പ്രവർത്തകർ പ്രതിഷേധ പരിപാടികൾ സംഘിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു.