New Update
/sathyam/media/media_files/2025/06/16/jekxRRQPx7PfbnHDt2q5.jpg)
പാലക്കാട്: തിങ്കളാഴ്ച്ച പുലർച്ചയുണ്ടായ ശക്തമായ മഴയിൽ പാലക്കാട് വിക്ടോറിയ കോളേജിന്റെ മതിൽ തകർന്ന് വീണു. പാലക്കാട് - കൽപ്പാത്തി - ഒലവക്കോട് റോഡിലേക്കാണ് വീണത്. രാത്രിയായതിനാൽ അപകടം ഒഴിവായതായി പരിസരവാസികൾ പറഞ്ഞു.
Advertisment
ഒട്ടേറെ വാഹനങ്ങളും കാൽ നടയാത്രക്കാരും പോകുന്ന വഴിയാണ് ഇത്. തൊട്ടടുത്തു തന്നെ മതിലിൽ ആൽമരം വളർന്ന് മതിൽ വിണ്ടു നിൽക്കുന്നുണ്ട്. ആൽമരമടക്കം മതിൽ തകർന്ന് വീണാൽ വലിയൊരു ദുരന്തം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ആൽ മരം മുറിച്ച് മതിൽ കെട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.