ലോകയുദ്ധം വേണ്ടത് ലഹരിക്കെതിരേ: സൗഹൃദം ദേശീയ വേദി ലഹരി വിരുദ്ധ പ്രവർത്തക പാലക്കാട് ജില്ലാ സമ്മേളനം

author-image
ജോസ് ചാലക്കൽ
New Update
sauhrudam vedi palakkad

പാലക്കാട്: രാജ്യങ്ങൾ സംഘം ചേർന്ന് നിരർത്ഥകമായും അതേ സമയം ലോകത്തിനാകെയും ദുരിതം വിതച്ചും പരസ്പരം യുദ്ധം ചെയ്യാതെ ലോകം ഒറ്റക്കെട്ടായി ലഹരിക്കെതിരേ യുദ്ധം ചെയ്യുകയാണ് വേണ്ടതെന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ സൗഹൃദം ദേശീയ വേദിയുടെ ലഹരി വിരുദ്ധ പ്രവർത്തക ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  

Advertisment

രാഷ്ട്രപിതാവിൻ്റേയും ശ്രീ നാരായണ ഗുരുവിൻ്റേയും ആദർശങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമായി ലഹരിക്കെതിരേയുള്ള പോരാട്ടം ശക്തി പ്പെടുത്താൻ കേന്ദ്ര - സംസ്ഥാന - പ്രാദേശിക സർക്കാരുകൾ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  

സുൽത്താൻ പേട്ടയിലെ പാലക്കാട് പബ്ലിക് ലൈബ്രറിയിൽ നടന്ന സമ്മേളനം കവി രവീന്ദ്രൻ മലയങ്കാവ് ഉദ്ഘാടനം ചെയ്തു. സൗഹൃദം ദേശീയ വേദി ജില്ലാ പ്രസിഡൻ്റ്  പി.വി. സഹദേവൻ അധ്യക്ഷത വഹിച്ചു. ഫാത്തിമ ടീച്ചർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലൈബ്രറി കൗൺസിൽ പാലക്കാട് താലൂക്ക് സെക്രട്ടറി വി. രവീന്ദ്രൻ, കേരള മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.മോഹനകുമാരൻ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. "ലഹരി ഒരു സാമൂഹ്യ വിപത്ത്", "ജീവിതം തന്നെ ലഹരി", തുടങ്ങിയ വിഷയങ്ങളിലാണ് പ്രഭാഷണങ്ങൾ നടത്തിയത്.      

പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്. പീറ്റർ, ശ്രീ നാരായണ ധർമ്മവേദി ജില്ലാ പ്രസിഡൻ്റ് ആർ. ശിവദാസൻ, കാൻഫെഡ് ജില്ലാ ചെയർമാൻ പി.എസ്. നാരായണൻ, ലഹരി വിമുക്തി ജില്ലാ കമ്മിറ്റി അംഗം കാദർ മൊയ്തീൻ കെ, സുഭാഷ് കുമാർ. എം, വേലായുധൻ കൊട്ടേക്കാട്, കവി ശെൽവൻ കുഴൽമന്ദം, അക്ബർ ബാദുഷ. എച്ച്, ടി.എൻ. ചന്ദ്രൻ, മുഹമ്മദ് ബഷീർ എം, കാർട്ടൂണിസ്റ്റും ഗാനരചയിതാവുമായ ഡേവിഡ് മാത്യു, കവി വി. ആർ. കുട്ടൻ, ഗോപാലകൃഷ്ണൻ കെ, മണികണ്ഠൻ കെ എന്നിവർ പ്രസംഗിച്ചു.       

"നല്ല മനുഷ്യനാവുക" എന്ന് ആഹ്വാനം ചെയ്ത് നിലവിൽ സംഘടന നടത്തി കൊണ്ടിരിക്കുന്ന മഹാത്മാഗാന്ധിയുടേയും ശ്രീ നാരായണ ഗുരുവിൻ്റേയും സന്ദേശ പ്രചരണ ക്യാമ്പയിൻ അവലോകനം ചെയ്തു. "ലഹരി വിരുദ്ധ ക്യാമ്പയിൻ വിപുലീകരണം", "ലഹരിയുടെ നിയന്ത്രണവും ഭാവി കേരളവും" എന്ന വിഷയങ്ങളിൽ ചർച്ചയും നടന്നു. ലഹരി വിരുദ്ധ കവിയരങ്ങും നടത്തി.

Advertisment