ഒലവക്കോട് എൻഎസ്എസ് കരയോഗ ഹാളിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

author-image
ജോസ് ചാലക്കൽ
New Update
mega medical camp palakkad

പാലക്കാട്: പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയനും ലയൻസ് ക്ലബ് ഓഫ് പാലക്കാട് പാം സിറ്റിയും അഹല്യ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഒലവക്കോട് എൻഎസ്എസ് കരയോഗ ഹാളിൽ വച്ച് നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 

Advertisment

അഹല്യ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ നേത്ര വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ ഡോക്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. നൂറുകണക്കിന് പേർ ക്യാമ്പിൽ പങ്കെടുത്തു.

mega medical camp palakkad-2

ലയൻസ് ക്ലബ് പാലക്കാട് പാം സിറ്റി പ്രസിഡന്റ് ആർ ബാബു സുരേഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങ് എൻഎസ്എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, ലയൺസ് ക്ലബ് ഡിസ്റ്റിക് ക്യാബിനറ്റ് സെക്രട്ടറി പ്രദീപ് മേനോൻ, ലയൻസ് ക്ലബ് പാലക്കാട് പാം സിറ്റി ട്രഷറർ ടി മനോജ് കുമാർ,എൻ എസ് എസ് യൂണിയൻ ഭരണസമിതി അംഗം സി വിപിനചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

എൻഎസ്എസ് ഭാരവാഹികൾ, ലയൻസ് ക്ലബ് ഭാരവാഹികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Advertisment