/sathyam/media/media_files/2025/07/01/accident-malampuzha-2025-07-01-23-36-58.jpg)
അകത്തേത്തറ: ദമ്പതികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ തെരുവുനായ്ക്കൾ ഇടിച്ച് വാഹനത്തിനു പുറകിലിരുന്ന ഭാര്യ തെറിച്ചു വീണു. അകത്തേത്തറ ചിത്ര നഗർ ഗ്രീൻസ് വീട്ടിലെ ശ്രീവല്ലഭന്റെ ഭാര്യ ശ്രീപാർവതി (61) ക്കാണ് പരുക്ക് പറ്റിയത്.
അപകടത്തെ തുടർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ കാലിലെ എല്ല് പൊട്ടി പ്ലാസ്റ്റർ ഇട്ടിരിക്കയാണ്. മാത്രമല്ല ജില്ലാ ശുപത്രിയിൽ നിന്നും പേവിഷബാധക്കുള്ള ആന്റി റാബിസ് വാക്സിൻ എടുത്തു തുടങ്ങി.
തിങ്കൾ രാവിലെ 11-30 ഓടെ മലമ്പുഴ മെയിൻ റോഡിലൂടെ ദമ്പതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് തട്ടുറുമ്പുകാട് ഇടവഴിയിൽ നിന്നും കടിപിടി കൂടി ഓടി വന്നതെരുവുനായ്ക്കൾ വാഹനത്തിൽ ഇടിക്കുകയായിരുന്നു.
അവരുടെ പരാക്രമത്തിൽ നായ്ക്കളുടെ നഖം ശ്രീപാർവ്വതിയുടെ ദേഹത്ത് കൊണ്ട് പൊട്ടിയിരിക്കാമെന്ന നിഗമനത്തിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് വക്സിൻ എടുക്കുന്നതെന്ന് മരുമകൻ ഹരികുമാർ പറഞ്ഞു.
ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും പലപ്പോഴും അപകടങ്ങൾ ഉണ്ടാവാറുണ്ടെന്നും പട്ടി സ്നേഹികൾ പുറത്ത് ഭക്ഷണം വെച്ചു കൊടുക്കുന്നതു കൊണ്ടാണ് അവ തെരുവുകളിൽ തമ്പടിക്കുന്നതെന്നും ബന്ധപ്പെട്ട അധികൃതർ ശക്തമായ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.