വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻഎസ്എസ് ഹൈസ്കൂളിൽ 2025 എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ അനുമോദന യോഗം "വിജയാരവം" ശനിയാഴ്ച രാവിലെ 10 മണിക്ക് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നതാണ്.
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വിജയലക്ഷ്മി ടീച്ചർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡൻ്റുമായ പി നാരായണൻ മുഖ്യാതിഥിയാകും.
ശശികുമാർ, എം.മോഹനൻ മാസ്റ്റർ, കെ ബിജയചന്ദ്രൻ, എം.ടി ഷഫീർ, സി.ഗോപാലകൃഷ്ണൻ നായർ, വി.വാസുദേവൻ മാസ്റ്റർ, വി.പത്മജൻ മാസ്റ്റർ, പി.പി രാജഗോപാൽ, എം.വിശാഖ്, രാജേഷ് പി.ആർ, കെ.കെ രത്നകുമാരി, സുജിത.എൻ, അജിത് തമ്പാൻ കെ, ഷിജി.കെ എന്നിവർ സംസാരിക്കും.