ശക്തമായ കാറ്റ്. പാലക്കാട് വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണു

റസീനയുടെ വീടിന് മുന്നിലുണ്ടായിരുന്ന മാവാണ് വീണത്.

New Update
images(819)

പാലക്കാട്: ശക്തമായ കാറ്റിനെ തുടർന്ന് പാലക്കാട് പുതുപ്പള്ളിത്തെരുവിൽ വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണു.

Advertisment

കരീംനഗറിലെ റസീനയുടെയും ബഷീറിൻ്റെയും വീടുകൾക്ക് മുകളിലേക്ക് മാവ് കടപുഴകി വീണത്. 

റസീനയുടെ വീടിന് മുന്നിലുണ്ടായിരുന്ന മാവാണ് വീണത്. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല.

വാർഡ് കൗൺസിലർ എം സുലൈമാൻ്റെ നേതൃത്വത്തിൽ ഐ ആർ ഡബ്ല്യു വളണ്ടിയർമാർ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി.

Advertisment