/sathyam/media/media_files/2025/07/08/images951-2025-07-08-10-08-19.jpg)
പാലക്കാട്: പ്രവാസി സെന്റർ വിവിധ സംരംഭകർക്ക് അവരുടെ സ്ഥാപനങ്ങളെയും ഉൽപ്പന്നങ്ങളെയും പരിചയപ്പെടുത്തുന്നതിനും അവതരിപ്പിക്കുന്നതിനുമായി രൂപീകരിച്ചിട്ടുള്ള സിനർജി ഗ്രൂപ്പിന്റെ മുഖാമുഖം പരിപാടി ഒട്ടേറെ സംരംഭകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പാലക്കാട് ഫോർട്ട് പാലസ് ഹോട്ടലിൽ വെച്ച് നടന്ന സംരംഭക സൗഹൃദ സംഗമത്തിൽ വാണിജ്യ വ്യവസായ ലോകത്തെ പല പ്രമുഖരും പങ്കെടുത്തു.
പ്രവാസി സെന്റർ സെക്രട്ടറി ശശികുമാർ ചിറ്റൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ Cutte ഗ്രൂപ്പ് സി ഈ ഓ കെ പി ഖാലിദ്, Rubfila മാനേജിങ് ഡയറക്ടർ കൃഷ്ണകുമാർ, ജയോൻ ഇമ്പ്ലാന്റ്സ് മാനേജിങ് ഡയറക്ടർ ജയശങ്കർ, ലൈഫ് ട്രീ ആഗ്രോ ഫുഡ്സ് സി ഈ ഓ കിരൺകുമാർ, പ്രശസ്ത ഗായകൻ പ്രണവം ശശി, സിനിമാ താരം വിയാൻ, പി പി സി അഡ്വൈസറി ബോർഡ് ഡയറക്ടർ രാജേന്ദ്രൻ തുടങ്ങിയവരാണ് മുഖാമുഖത്തിന് നേതൃത്ത്വം നൽകി.
തങ്കളുടെ ബിസിനസ് ആശയങ്ങളെയും സംരഭക സവിശേഷതകളെയും സം വേദനാത്മകമായി സെന്ററിലെ അംഗങ്ങൾക്ക് പരിചയപ്പെടുത്താൻ പല ഈ സൗഹൃദ മുഖമുഖത്തിലൂടെ കഴിഞ്ഞതായി സെക്രട്ടറി ശശികുമാർ ചിറ്റൂർ അഭിപ്രായപ്പെട്ടു.
ആഗസ്റ്റ് മൂന്നിന് പാലക്കാട്ട് വെച്ചു നടക്കുന്ന സെന്റർ കുടുംബ സംഗമം ഹർഷം 2025 ന്റെ പോസ്റ്റർ പ്രകാശനവും നടന്നു.
ഹർഷം 2025 ലെ പരിപാടി കളുടെ വിശദീകരണം സെന്റർ വൈസ് പ്രസിഡന്റ് (പ്രോഗ്രാം) കുമാർ മേതിൽ നൽകി. ട്രഷറർ യൂനസ് അഹ്മദ് സ്വാഗതവും ജോ സെക്രട്ടറി രമേഷ്ബാബു നന്ദിയും പറഞ്ഞു.