പുതുശ്ശേരി: കേന്ദ്ര സർക്കാറിന്‍റെ സ്വച്ഛത പഖ് വാഡ സംരംഭത്തിന്റെ ഭാഗമായി പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് 46 സെറ്റ് യൂണിഫോം തുണികളും കുടകളും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി കോയമ്പത്തൂർ കരൂർ വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി രണ്ട് കുപ്പി ഡിസ്പെൻസറും പഞ്ചായത്ത് അധികാരികൾക്ക് കൈമാറി.
ഇരുഗൂർ പൈപ്പ്ലൈൻ മാനേജർ തുഷാർ ദിയോകുലെ, എച്ച്.എസ്.എസ് ഇ. ഓഫീസർ അമൽ രാജ് എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അജീഷ്, സെക്രട്ടറി എം. സുരേഷ്, മറ്റ് പഞ്ചായത്ത് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. സ്വച്ഛത പഖ് വാഡ 2025 പ്രകാരം ബിപിസിഎല്‍ പ്ലാസ്റ്റിക്ക് രഹിത ഡ്രൈവിൻ്റെ ഭാഗമായി കഞ്ചിക്കോട് അഗ്നി രക്ഷ നിലയത്തിലെ ഉദ്യോഗസ്ഥർക്ക് സ്റ്റീൽ കുപ്പി വിതരണം നടത്തി.
സ്റ്റേഷൻ ഓഫീസർ രാകേഷ് ബിപിസിഎല്ലിൻ്റെ സേവനത്തെ അംഗികരിച്ച് ആദരിച്ചതിന് നന്ദിയും പറഞ്ഞു.