പാലക്കാട്: ഗുരുപൂർണിമ ദിനമായ ജൂലൈ 10 ന് പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ താലൂക്കിലെ 91 കരയോഗങ്ങളിൽ തമസോമ ജ്യോതിർ ഗമയ എന്ന നാമധേയത്തിൽ വൈകിട്ട് ആറുമണി മുതൽ ജ്ഞാനപ്പാന ആലാപന യജ്ഞം നടത്തുന്നു.
ജ്ഞാനപ്പാന ആലാപനത്തിനുശേഷം മൂന്നു വർഷങ്ങൾ കൊണ്ട് കരയോഗ അംഗങ്ങൾ ഭഗവത്ഗീത പഠനം പൂർത്തീകരിക്കുന്ന 'മൃത്യോർമ്മ അമൃതംഗമയ' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ഗീതാ മഹാത്മ്യ പ്രഭാഷണവും നടത്തുമെന്ന് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അറിയിച്ചു.