/sathyam/media/media_files/2025/07/11/dr-jayasheelan-pr-2025-07-11-17-56-43.jpg)
പാലക്കാട്: ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ യുവ മനസ്സുകളിൽ ഏറ്റവും സ്വാധീനമുള്ള മാധ്യമം ചലച്ചിത്രമാണെന്നും അതുകൊണ്ടു തന്നെ ചലച്ചിത്ര പഠനം വിദ്യാർഥികൾ സ്വയം ഏറ്റെടുക്കേണ്ടതാണെന്നും തുഞ്ചത്തെഴുത്തച്ഛൻ കോളേജ് പ്രിൻസിപ്പാൾ ഡോ.ജയശീലൻ പി.ആർ. അഭിപ്രായപ്പെട്ടു.
തുഞ്ചത്തെഴുത്തച്ചൻ കോളേജിൽ "ഓറിയന്റ് വൺ ഗോ 25" എന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച "റീൽ ട്ടു റിയൽ " എന്ന പ്രചിത്ര പ്രദർശനവും സംവാദവും എന്ന പരിപാഡിയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ് ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് സി.ഇ.ഒ. എം.കെ. പുഷ്കരൻ ഐ . പി. എസ് , ഇൻസൈറ്റ് ഫെസ്റ്റിവൽ ഡയറക്ടർ കെ.വി. വിൻസന്റ്, വൈസ് പ്രസിഡന്റ് സി.കെ.രാമകൃഷ്ണൻ, ശിവരാജൻ, വൈസ് പ്രിൻസിപ്പാൾ ഷീബ എൻ. എന്നിവർ പ്രസംഗിച്ചു.
ഇംഗ്ലീഷ് വിഭാഗം എച് ഒ.ഡി. മനോജ് കെ സ്വാഗതവും, മലയാള വിഭാഗം എച്.ഒ.ഡി. സരിത കെ. നന്ദിയും പറഞ്ഞു. നിറഞ്ഞ സദസ്സിൽ
ഹൈക്കു ചിത്രങ്ങൾ, മൈന്യൂട്ട് ചിത്രങ്ങൾ, ഹാഫ് ഹ്രസ്വ ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപതോളം ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ച് ഓപ്പൻ ഫോറo ചർച്ചയും നടന്നു.