പാലക്കാട്: സിപിഎം ഭരിക്കുന്ന കടമ്പഴിപ്പുറം സർവ്വീസ് സഹരണ ബാങ്കിൽ നടക്കുന്നത് കരിവനൂർ മോഡൽ തട്ടിപ്പെന്ന് ബിജെപി ശ്രീകൃഷ്ണപുരം മണ്ഡലം പ്രസിഡണ്ട് കെ നിഷാദ്.
കഴിഞ്ഞ ഒറ്റ മാസത്തിനകത്ത് ബാങ്കിൽ നിന്നും 10 കോടി രുപ പിൻവലിച്ചത് അന്വേഷിച്ചാൽ തട്ടിപ്പ് വ്യക്തമാവുമെന്നും അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ ഡിജിറ്റൽ തെളിവുൾപ്പടെ കൈമാറുമെന്നും കെ നിഷാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിപിഎം ഭരിക്കുന്ന കടമ്പഴിപ്പുറം സഹകരണ ബാങ്കിനെതിരെ സിപിഎമ്മിലെ ഒരു വിഭാഗം തന്നെ പരാതി ഉന്നയിച്ചിട്ടുണ്ട്. വായ്പ തിരിച്ചടവിലും ഉദ്യോഗസ്ഥ നിയമനത്തിലും ക്രമക്കേട് നടന്നിട്ടുണ്ട്. അദാലത്തില്ലാതെ തന്നെ വായ്പ തിരിച്ചടവ് സെറ്റിൽമെന്റ് ഉദ്യോഗസ്ഥർ നടത്തുന്നത് സാമ്പത്തിക നേട്ടം വെച്ചു കൊണ്ടാണ്.
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉപയോഗിചുകൊണ്ടാണ് ചിലർ ബാങ്കിൽ ജോലി നേടിയിരിക്കുന്നത്. നിയമിനത്തിനാവശ്യമായ യോഗ്യതയില്ലാത്തവരെപ്പോലും അടുത്ത കലത്ത് നിയമിച്ചു.
കണക്കിൽപ്പെടാത്ത പണം കൈകാര്യം ചെയ്യുന്നതിനായി ബാങ്കിൽ പ്രത്യേക ലഡ്ജറാണ് കൈകാര്യം ചെയ്യുന്നത്. സോഴ്സ് വെളിപ്പെടുത്താൻ കഴിയാത്ത ബാങ്കിലെ പണം ഉപയോഗിച്ചു ബാങ്കിലെ ചില ഉദ്യോഗസ്ഥർ പലിശക്ക് പണം നൽകുന്നുണ്ടെന്ന് ആരോപണമുണ്ട്.
തൃശൂർ സഹകരണവിജിലൻസ് സംഘവും ശ്രീകൃഷ്ണപുരം പോലിസും നേരത്തെ ലഭിച്ച പരാതികൾ അന്വേഷിചെങ്കിലും നടപടി സ്വീകരിചില്ല. ക്രമക്കേട് വ്യാപകമായതിനെ തുടർന്നാണ് സഹകരണ ഉദ്യോഗ മേഖലകളിൽ പരാതി നൽകിയിരിക്കുന്നതെന്നും നിഷാദ് പറഞ്ഞു.
ബിജെപി ജനറൽ സെകട്ടറി എന്‍ സച്ചിതാനന്ദൻ, സെക്രട്ടറി രാജൻ കുട്ടൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.