പാലക്കാട്: റെയിൽവേ സ്റ്റേഷനുകളിൽ റിസേർവേഷനും, ടിക്കറ്റിനും നിർബന്ധമായും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം വേണമെന്ന നിബന്ധനക്ക് എതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാർച് നടത്തി.
രാജ്യത്ത് നോട്ട് നിരോധനം ഇല്ല എന്നിരിക്കെ ഇത്തരം നിബന്ധന വെക്കുന്നത് റെയിൽവേ സ്റ്റേഷനുകൾക്ക് പുറത്തുള്ള സ്വകാര്യ ടിക്കറ്റു വിതരണക്കാരെ സഹായിക്കുന്നതിനാണെന്നു സമരക്കാർ ആരോപിച്ചു.
മാത്രമല്ല റെയിൽവേ സ്റ്റേഷനുകൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ പരിധിയിൽ സ്വകാര്യ സ്ഥലത്തു നിർത്തിയിടുന്ന വാഹനങ്ങൾ പോലും നോ പാർക്കിങ്ങിന്റെ പേരിൽ പിടിച്ചെടുക്കുകയാണെന്നും ഇത് സ്വകാര്യ കരാറുകാരെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള റെയിൽവേ പോലീസിന്റെ നീക്കമാണെന്നും പ്രതിഷേധക്കാർ ഉന്നയിച്ചു.
പ്രധിഷേധ യോഗം കെ പി സി സി സെക്രട്ടറി പി വി രാജേഷ് ഉദ്ഘാടനം ചെയ്തു , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി വി സതീഷ് അധ്യക്ഷത വഹിച്ചു.