പാലക്കാട്: അവകാശ ദിനാചരണത്തിൻ്റെ ഭാഗമായി കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എ സ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഉപജില്ലാ - വിദ്യാഭ്യാസ ജില്ലാ - റവന്യൂ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് വിവിധ ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക സമർപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ജില്ല കമ്മിറ്റിക്കുവേണ്ടി പാലക്കാട് വിദ്യാഭ്യാസ ഓഫിസർ ആസിഫ് അലിയാർ കെ.എ.എസ്സിന് കെ.എസ്.റ്റി.യു ജില്ലാ സെക്രട്ടറി എം.കെ സെയ്ത് ഇബ്രാഹിം അവകാശ പത്രിക സമർപ്പിച്ചു.
സർവീസിലുള്ള മുഴുവൻ അധ്യാപകർക്കും ജോലി സംര ക്ഷണം നൽകുക, അധ്യാപകരുടെ നിയമന അംഗീകാരവും ശമ്പളവും നൽകുക, പങ്കാളി ത്ത പെൻഷൻ പിൻവലിക്കുക, കായികാധ്യാപകരുടെ പ്രശ്‌ന ങ്ങൾ പരിഹരിക്കുക, ഭാഷാ അ ധ്യാപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക, സ്പെഷ്യൽ സ്കൂൾ അധ്യാപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക, ശമ്പള പ രിഷ്‌കരണ കമ്മീഷനെ ഉടൻ നിയമിച്ച് പരിഷ്ക്കരണം നട പ്പാക്കുക, തടഞ്ഞുവെച്ച കുടിശ്ശിക നൽകുക, വിദ്യാഭ്യാസരംഗത്ത് പാർട്ടി വൽക്കരണം അ വസാനിപ്പിക്കുക, യു.ഐ.ഡി യുടെ പേരിൽ അധ്യാപക തസ്‌തികകൾ നഷ്ടപെടുന്ന അവസ്ഥ ഒഴിവാക്കുക, പി.എസ്.സി വഴിയുള്ള നിയമനങ്ങൾ ത്വരിതപ്പെടുത്തുക, നോഷണൽ അപ്രൂവൽ ഒഴിവാക്കി സ്ഥിരം നിയമനം നൽകുക, പാഠപുസ് തകത്തിൻ്റെ ടീച്ചർ ടെക്സ്റ്റ് വിതരണം ചെയ്യുക, മെഡിസപ്പ് കാര്യക്ഷമമാക്കുക തുടങ്ങിയ മുപ്പതോളം ആവശ്യങ്ങൾ അവകാശ പത്രികയിൽ ഉള്ളത്.
പാലക്കാട് സി.എച്ച്. സുൽഫിക്കറലി, ടി.ഷൗക്കത്തലി, സഫ്വാൻ നാട്ടുകൽ തുടങ്ങിയവർ സംബന്ധിച്ചു.