കൊടുമ്പ്: വായനാ മാസാചരണത്തിൻ്റെ ഭാഗമായി സൗഹൃദം ദേശീയ വേദിയുടെ ആഭിമുഖ്യത്തിൽ കൊടുമ്പിൽ വായനാ വന്ദനവും തുടർന്ന് 'നാടക വായന' യും നടന്നു. 'ചരിത്രവും നാടകവും' എന്ന വിഷയത്തിൽ ചർച്ചയും നടന്നു.
സൗഹൃദം ദേശീയ വേദി ജില്ലാ പ്രസിഡൻ്റ് പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ എസ്. അധ്യക്ഷത വഹിച്ചു. വിസ്മൃതിയിലായതോ, അറിയപ്പെടാതെ പോയതോ, മൂടി വെയ്ക്കപ്പെട്ടതോ ആയ ചരിത്ര സത്യങ്ങളെ നാടകാവിഷ്കാരത്തിലൂടെയും അവതരണത്തിലൂടെയും അനാവരണം ചെയ്യുന്നതിനുള്ള സൗഹൃദം ദേശീയ വേദിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. ശെന്തിൽ കുമാർ. എസ്. സതീഷ്. വി., ബാബു. എം, സുഭാഷ് വി. എന്നിവർ പ്രസംഗിച്ചു.