/sathyam/media/media_files/2025/07/19/memorandum-submitted-kappoor-gramapanchayath-2025-07-19-19-48-42.jpg)
കപ്പൂര്‍: കപ്പൂർ പഞ്ചായത്തിൽ രൂക്ഷമായ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം സമർപ്പിച്ചു.
യൂത്ത് ലീഗ് നൽകിയ നിവേദനം സ്വീകരിച്ച പഞ്ചായത്ത് സെക്രട്ടറി നിലവിലെ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുകയും പ്രശ്നത്തിൽ എത്രയും പെട്ടെന്ന് നടപടിയെടുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് പ്രധാനമായും മൂന്ന് മാർഗ്ഗങ്ങളാണ് സ്വീകരിക്കാൻ കഴിയുകയെന്ന് പഞ്ചായത്ത് സെക്രട്ടറി വിശദീകരിച്ചു. തെരുവുനായകളെ വന്ധ്യംകരിക്കുക, വാക്സിൻ കുത്തിവെക്കുക, ആക്രമണകാരികളായ പേ വിഷബാധയുള്ള നായകളെ ഉന്മൂലനം ചെയ്യുക എന്നിവയാണ് ഈ മൂന്ന് ഉപാധികൾ.
കപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ആളത്ത്, കുമരനെല്ലൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് ഫസൽ മാസ്റ്റർ, കെ.എം.സി.സി ഭാരവാഹികളായ ഷെഫീഖ് എം.വി., പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ജുനൈദ് മാരായംകുന്ന് എന്നിവരും സന്നിഹിതരായിരുന്നു.