/sathyam/media/media_files/2025/07/19/bms-protest-palakkad-2025-07-19-22-11-54.jpg)
കഞ്ചിക്കോട്: കഞ്ചിക്കോട് എംപി ഡിസ്റ്റ്ലറീസ് സ്ഥിരം തൊഴിലാളിയെ സ്ഥാപനത്തിൽ നിന്നും അന്യായമായി തമിഴ്നാട്ടിലുള്ള പ്ലാന്റിലേക്ക് ട്രാൻസ്ഫർ ചെയ്തതുമായി ബന്ധപ്പെട്ട് മാനേജ്മെന്റും യൂണിയനും തമ്മിൽ ചർച്ചചെയ്യുന്നതിനിടയ്ക്ക് മാനേജ്മെന്റ് ഏകപക്ഷീയമായി തൊഴിലാളിയെ സർവീസിൽ നിന്നും നീക്കം ചെയ്തു.
പിരിച്ചുവിട്ട തൊഴിലാളിയെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് തൊഴിലാളികളുടെ നേതൃത്വത്തിൽ കമ്പനി പടിക്കൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
പ്രതിഷേധയോഗം ബി എം എസ് ജില്ലാ ജോയിൻറ് സെക്രട്ടറി ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന സമിതി അംഗം പി കെ. രവീന്ദ്രനാഥ് , പാലക്കാട് ഡിസ്ട്രിക്ട് എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രീസ് മസ്ദൂർ സംഘം ജനറൽ സെക്രട്ടറി പി.രമേഷ്, മേഖല ഭാരവാഹികളായ കെ.മോഹനൻ, എം. അനന്തൻ, എം. വീനസ്, എസ്.സുജു, ജി. രാധാകൃഷ്ണൻ, ആർവി.കണ്ണൻ,പിഎച്ച് രമ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.