ഉടമസ്ഥാവകാശ തര്‍ക്കം; കനാൽപിരിവ് സെൻ്റ് ആൻ്റണീസ് പള്ളിയിലേക്കുള്ള വഴി അടച്ചു. പ്രതിഷേധ കുർബാന നടത്തി വിശ്വാസികൾ

author-image
ജോസ് ചാലക്കൽ
New Update
canalpiriv church

വാളായാർ: ഉടമസ്ഥാവകാശ തർക്കത്തെ തുടർന്നു പള്ളിലേക്കുള്ള വഴി സ്വകാര്യ വ്യക്തി ട്രാക്ടർ ഉപയോഗിച്ച് യാത്ര യോഗ്യമല്ലാതാക്കിയതിനെ തുടർന്ന് കനാൽ പിരിവ് സെൻ്റ് ആൻ്റണീസ് പള്ളിയിലെ വിശ്വാസികൾ റോഡരികിൽ കുർബാന നടത്തി പ്രതിഷേധിച്ചു.

Advertisment

രാവിലെ നടന്ന പ്രതിഷേധ കുർബാനയിൽ 400 പേർ പങ്കെടുത്തു. 40 വർഷമായി സെൻ്റ് ആൻ്റണീസ് പള്ളിയിലേക്കു പോവുന്ന വഴിയാണിത്. അതേ സമയം പള്ളിയിലേക്കുള്ള വഴി തൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നും രേഖകൾ കയ്യിലുണ്ടെന്നും സ്വകാര്യ വ്യക്തി പറയുന്നു. 

പ്രതിഷേധ കുർബാനക്ക് പള്ളി വികാരി ഫാ. വിജയ്, കഞ്ചിക്കോട് പള്ളി കമ്മിറ്റി പ്രസിഡൻ്റ് ജോസഫ് അമൽ രാജ്, സെക്രട്ടറി ദ്രവ്യയോശു, ഭാരവാഹികളായ ജോൺ പോൾ, ആൻ്റണി പോൾ രാജ് തുടങ്ങിയവർ നേതൃത്വം നൽകി. 

സംഭവത്തിൽ മുഖ്യമന്ത്രിക്കു ന്യൂനപക്ഷ വകുപ്പുമന്ത്രിക്കും ജില്ലാ പോലിസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ടെന്നു കമ്മിറ്റി ഭാരാവാഹികൾ അറിയിച്ചു.

Advertisment