പാലക്കാട്: പിണറായി സർക്കാരിന്റെ വ്യാവസായിക വിരുദ്ധ നയങ്ങൾ മൂലം കഞ്ചിക്കോട് വ്യവസായ മേഖലയിലെ തൊഴിൽ അരക്ഷിതാവസ്ഥ സംസ്ഥാനസർക്കാർ ഇടപെട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ട്രഷറർ സി. ബാലചന്ദ്രൻ ആവശ്യപ്പെട്ടു.
ജൂലൈ 23 ബിഎംഎസ് സ്ഥാപന ദിനത്തോടനുബന്ധിച്ച് കഞ്ചിക്കോട് മസ്ദൂർ ഭവനിൽ വച്ച് നടന്ന ബിപിഎൽ ടെലികോം യൂണിറ്റ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതലമുറയെ സ്വാധീനിച്ചിരിക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ആർ.രമേഷ് ബോധവൽക്കരണ ക്ലാസ് നടത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും സ്ഥാപനത്തിൽ നിന്നും വിരമിച്ച സഹപ്രവർത്തകരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
പി കെ. രവീന്ദ്രനാഥ്, ആർ. ഹരിദാസ്, പി. രമേഷ്, കെ. മോഹനൻ, എം. വീനസ്, സുനിൽകുമാർ, കെ.രമ്യ, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. പി. പ്രതിഭ അധ്യക്ഷത വഹിച്ച യോഗത്തിൽ പി. വിജയരാജ് സ്വാഗതവും ഗ്രേസി.വി ജെ നന്ദിയും പറഞ്ഞു.