ഷൊര്‍ണൂര്‍ നഗരസഭയില്‍ ഇ-വേസ്റ്റ് കളക്ഷൻ ക്യാമ്പയിൻ; ഹരിതകര്‍മ്മ സേന, ഗ്രീന്‍ വാരിയേഴ്സ് അംഗങ്ങള്‍ക്ക് പരിശീലനം നൽകി

author-image
ജോസ് ചാലക്കൽ
New Update
e waste management

ഷൊര്‍ണൂര്‍: ഷൊർണുർ നഗരസഭയിൽ മാലിന്യമുക്തം നവകേരളം - ശുചിത്വ മാലിന്യ സംസ്കരണ ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഷൊർണുർ നഗരസഭ തലത്തിൽ ഇ-വേസ്റ്റ്; ഇതര പാഴ്വസ്തു ശേഖരണം നടത്തുന്നതിന് നഗരസഭ തലത്തിൽ ഹരിത കർമ്മ സേന, ഗ്രീൻ വാരിയേഴ്സ് അംഗങ്ങൾക്ക് ക്ലീൻ കേരള കമ്പനിയുടെ സെക്ടർ കോർഡിനേറ്റർ പി.വി. സഹദേവൻ പരിശീലനം നൽകി. 

Advertisment

കുടുംബശീ മിഷനിലെ ഹരിത കർമ്മ സേന  ജില്ലാ കോർഡിനേറ്റർ അഭിജിത്ത്. ടി.പി. ക്യാമ്പയിൻ്റെ നിർവ്വഹണം സംബന്ധിച്ച് വിശദീകരിച്ചു. നഗരസഭാ ചെയർമാൻ എം .കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

സി.സി.എം ശിവൻ പി, എച് ഐ വിനോദ്‌കുമാർ കെ ടി, പി എച് ഐ ഗ്രേഡ് 2 ശ്രീവിലാസ് എ.വി, ലിഷ സി ജോർജ്, രോഹിണി പി. പി, ശുചിത്വമിഷൻ യങ് പ്രൊഫഷണൽ രശ്മി സന്ദീപ് എന്നിവർ പങ്കെടുത്തു. എച്ച്.ഐ വിനോദ് കുമാർ കെ .ടി നന്ദി പറഞ്ഞു.

Advertisment