പാലക്കാട്: രാജ്യത്ത് പുതിയ തൊഴിൽ സംസ്ക്കാരത്തിന് ബി.എം എസ് തുടക്കമിട്ടു. ബി എം എസ് പ്രവർത്തനത്തിൻ്റെ എഴുപത് വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യത്ത് ഉണ്ടായിരുന്ന നശീകരണ തൊഴിൽ സംസ്ക്കാരത്തിന് പകരം തൊഴിലാളിയും തൊഴിലുടമയും ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ എന്ന പോലെയാണെന്ന് ഭാരതീയ റെയിൽവേ മസ്ദൂർ സംഘം (ബിഎംഎസ്) മുൻ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി നാരായണൻ കേക്കടവൻ.
'തൊഴിലാളികൾ അവരുടെ അവകാശപോരാട്ടങ്ങൾക്കൊപ്പം രാഷ്ട്ര ഹിതത്തിനു വേണ്ടിയുമായിരിക്കണം പ്രവർത്തിക്കേണ്ടതെന്നും അദ്ധ്വാനത്തെ ആരാധനയായി കാണാനും രാജ്യത്തെ തൊഴിലാളികളെ പഠിപ്പിക്കുവാനും ബി.എം എസിന് കഴിഞ്ഞതായും നാരായണൻ കേക്കടവൻ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/07/23/bms-foundation-day-2-2025-07-23-19-30-05.jpg)
ബി.എം എസ് സ്ഥാപന ദിനത്തോടനുബന്ധിച്ച് പാലക്കാട് ബി.എം എസ് ജില്ലാ ആസ്ഥാനത്തിനു മുന്നിൽ പതാക ഉയർത്തി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.എം എസ് ജില്ലാ പ്രസിഡൻറ് സലീം തെന്നിലാപുരം, ജില്ലാ സെക്രട്ടറി കെ.രാജേഷ്, ജില്ലാ ട്രഷർ വി.ശരത്ത്, സംസ്ഥാന സമിതി അംഗം കെ.സുധാകരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി. വിജയരംഗം, എസ് എസ്. സിന്ധു, കെ. ഈശ്വരി, എ. ലളിത എന്നിവർ പങ്കെടുത്തു.