പ്രേരക്‌മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക - കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ മലമ്പുഴ ബ്ലോക്ക് കൺവെൻഷൻ

author-image
ജോസ് ചാലക്കൽ
New Update
kspa convension

പുതുശ്ശേരി: തദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രേരക്‌മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക, തസ്തിക സൃഷ്ടിച്ച് മാന്യമായ വേതനം ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ (കെ.എസ്.പി.എ.) മലമ്പുഴ ബ്ലോക്ക് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

Advertisment

കൺവൻഷൻ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് എൻ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ആർ അംബിക അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബി. ജയന്തികുമാരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

കെ. കെ. രഞ്ജിത, സുശീല. കെ.വി, പി. വിമല, എ. സനിത, എസ്. പരമേശ്വരി, സി.ബി ശ്രീജ, കെ.ഒ മേഴ്സി, എം. കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ആർ. അംബിക പ്രസിഡൻ്റ്, ബി. ജയന്തി കുമാരി സെക്രട്ടറി, എ. സനിത വൈസ് പ്രസിഡൻ്റ്, കെ. കെ. രഞ്ജിത ജോയൻ്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

Advertisment