ആലത്തൂർ: ആലത്തൂർ മർകസ് സിൽവർ ജൂബിലി പ്രഖ്യാപനം സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നടത്തി. പഴമ്പാലക്കോട് പി പി എം ഹാളിൽ നടന്ന ചടങ്ങിൽ സമസ്ത മേഖല പ്രസിഡന്റ് കെ എസ് തങ്ങൾ പഴമ്പാലക്കോട് അധ്യക്ഷത വഹിച്ചു.
മർകസ് പ്രസിഡന്റ് എൻ കെ സിറാജ്ദ്ധീൻ ഫൈസി ഉത്ഘാടനം ചെയ്തു. ശാഫി ഹാജി തിരൂർ സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. "അറിവ് അനുകമ്പ ആത്മസമർപ്പണം" എന്ന വിഷയത്തിൽ സുലൈമാൻ സഖാഫി അതിപ്പൊറ്റ പ്രഭാഷണം നടത്തി.
ഇരുപത്തി അഞ്ചിന കർമ്മ പദ്ധതി യു എ റഷീദ് പാലത്തറ അവതരിപ്പിച്ചു. മാനു സഖഫി റഫീഖ് ചുണ്ടക്കാട്, അഷ്‌റഫ് മമ്പാട്, ഷെരീഫ് സഖാഫി ഇബ്രാഹിം അശ്‌റഫി പരീക്കുട്ടി ഹാജി നവാസ് മാസ്റ്റർ വൈ സൈത് മുഹമ്മദ് പ്രസംഗിച്ചു. 2026 ജനുവരിയിൽ സിൽവോറിയം എന്ന പേരിൽ വിവിധ പരിപാടികളോടെ സിൽവർ ജൂബിലി ആഘോഷിക്കും