പുതുപ്പരിയാരം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഷ്സ് യൂണിയൻ പുതുപ്പരിയാരം യൂണിറ്റ് കൺവെൻഷനും നവാഗതർക്കുള്ള സ്വീകരണവും പ്രശസ്ത റിട്ടയേർഡ് ഫോറൻസിക് വിദഗ്‌ധൻ ഡോക്ടർ പി.ബി. ഗുജ്റാൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. നൂർമുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറർ കെ.കെ.സതീശൻ നവാഗതരെ സ്വീകരിച്ച് സംസാരിച്ചു. കെ എസ്.എസ് പിയു ബ്ലോക്ക് പ്രസിഡന്റ് സി.ആർ നാരായണ മൂർത്തി ബ്ലോക്ക് മെമ്പർഷിപ്പ് വിഹിതം കൈപ്പറ്റി.
ബ്ലോക്ക് ജോ.സെക്രട്ടറി പി.ടി.മോഹനൻ, ജില്ലാ കമ്മറ്റിയംഗം എ. ഗംഗാധരൻ, ബീന എസ് നായർ, കെ പി ശോഭ എം എസ് പ്രേമ, വേണുഗോപാൽ ബ്ലോക്ക് രക്ഷാധികാരി സരോജിനിയമ്മ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
വിവിധ സർവ്വീസ് മേഖലകളിൽ നിന്നും വിരമിച്ച പതിമൂന്ന് പുതിയ അംഗങ്ങൾക്കാണ് സ്വീകരണം നല്കിയത്. യൂണിറ്റ് സെക്രട്ടറി എം.കെ.ദാമോദരൻ സ്വാഗതവും ബ്ലോക്ക് കമ്മറ്റിയംഗം വി.പി.ജയരാജൻ നന്ദിയും പറഞ്ഞു. യൂണിറ്റ് നിർജ്ജരി ഗ്രൂപ്പിന്റെ കലാപ്രകടനങ്ങളും ഉണ്ടായി.