പാലക്കാട്: സംസ്ഥാന യുവജന ക്ഷേമ ബോർഡ് പാലക്കാട് ജില്ലാ യുവജന കേന്ദ്രം നടത്തുന്ന നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. ആലത്തൂർ, തരൂർ മണ്ഡലങ്ങളിലെ സംയുക്തമായി നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ് ഉദ്ഘാടനം നിർവഹിച്ചു.
ബോർഡ് അംഗം ഷെനിൻ മന്ദിരാട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ഉദയകുമാരി, ബ്ലോക്ക് കോഡിനേറ്റർ മാരായ ഷിജു കുഴൽ മന്ദം, അനീഷ് മലമ്പുഴ, ആശ്രത് ആലത്തൂർ, മേഘനാഥൻ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.