New Update
/sathyam/media/media_files/2025/07/31/kspa-chittoor-2025-07-31-20-36-04.jpg)
എലപ്പുള്ളി: പഞ്ചായത്തുകളിൽ പ്രവർത്തിച്ചു വരുന്ന പ്രേരക്‌മർക്ക് തസ്തിക സൃഷ്ടിച്ചു വേതനം വർധിപ്പിച്ചു നൽകണമെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ (കെ.എസ്.പി.എ) ചിറ്റൂർ ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.
Advertisment
കൺവൻഷൻ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് എൻ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് വി. രമ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ചെന്താമര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം. രാധാകൃഷ്ണൻ, കെ. ഗിരിജ, പി. സുധ, വി. രാധാമണി, യു സുനി, എസ്. ശക്തിവേൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വി. രമ പ്രസിഡൻ്റ്, വി. ചെന്താമര സെക്രട്ടറി, വി. രാധാമണി വൈസ് പ്രസിഡൻ്റ്, കെ. ഗിരിജ ജോയൻ്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.