/sathyam/media/media_files/2025/07/31/gandhi-darshan-samithi-2025-07-31-20-46-52.jpg)
വടക്കഞ്ചേരി: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം അണിചേരണമെന്നും, സമൂഹത്തെയാകെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ കുട്ടികളും മുതിര്‍ന്നവരും ഒറ്റകെട്ടായി പോരാടണമെന്നും കെപിസിസി മുന്‍ അധ്യക്ഷന്‍ എം.എം.ഹസ്സന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്‍റെ വ്യാപനത്തിനെതിരെ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരണം നടത്തുന്നതിന്‍റെ ഭാഗമായി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റി വടക്കഞ്ചേരി വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സിഗ്നേച്ചര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്‍റ് എം.ഷാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് വി.സി.കബീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബെെജു വടക്കുംപുറം, സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.മായ, അഡ്വ.വിജയന്‍, രാജന്‍ മുണ്ടൂര്‍, എന്‍.അശോകന്‍, എം.മുരളീധരന്‍, വി.ഉണ്ണികൃഷ്ണന്‍, ഗോകുല്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.