വടുക സമുദായ സാംസ്കാരിക സമിതി പുതുശ്ശേരി ഏരിയ കുടുംബ സംഗമവും ഓണക്കിറ്റ് വിതരണവും നടന്നു

author-image
ജോസ് ചാലക്കൽ
New Update
vaduka samudaya samakarika samithi

പുതുശ്ശേരി: വടുക സമുദായ സാംസ്കാരിക സമിതി പുതുശ്ശേരി ഏരിയ മുക്രോണി യുണിറ്റ് കുടുംബ സംഗമവും ഓണക്കിറ്റ് വിതരണവും നടന്നു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.സി. മണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

Advertisment

ഏരിയ സെക്രട്ടറി കെ. സുരേഷ് കുമാർ, ഏരിയ പ്രസിഡൻ്റ് എം. കൃഷ്ണൻ, എൻ. ഉണ്ണികൃഷ്ണൻ, സി. രവി, എച്ച് വൈശാഖ്, ആർ ശിവകുമാർ, എ.എം ശ്രീജ, എം. രാധ, ആർ ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.

vaduka samudaya samskarika samithi

വടുക സമുദായത്തിന് നൽകി വരുന്ന ഒഇസി വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള വരുമാന പരിധി 6 ലക്ഷത്തിൽ നിന്നും അതാതു കാലത്ത് നിശ്ചിയിച്ചിരിക്കുന്ന ക്രിമി ലെയർ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നിശ്ചയിക്കുക. സംവരണം 3% ത്തിൽ നിന്ന് 10 % മായി ഉയർത്തുക, ഒരു എയിഡഡ് വിദ്യാഭ്യസ സ്ഥപനം അനുവദിക്കുക എന്നീ ആവശ്യങ്ങൾ അനുവദിക്കണമെന്ന് യോഗം പ്രമേയത്തിലുടെ സർക്കാരിനോട് ആവശ്യപ്പെട്ടു.

Advertisment