പുതുശ്ശേരി: പുതുശ്ശേരി ദളിത് കോൺഗ്രസ് ബ്ലോക്ക് കൺവെൻഷൻ നടത്തി. പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ലംപ്സം ഗ്രാൻ്റ്, വിവിധ സ്കോളർഷിപ്പുകൾ ഉടൻ അനുവദിച്ചു നൽകണമെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എം രാധ കൃഷ്ണൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എം. നാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ അയ്യപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പുതുശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പാലാഴി ഉദയകുമാർ, സംസ്ഥാന സെക്രട്ടറി എസ് കൃഷ്ണകുമാർ, പഞ്ചായത്ത് മെമ്പർ എം.കൃഷ്ണനുണ്ണി, ജില്ലാ വൈസ് പ്രസിഡൻറ് കെ സ്വാമിനാഥൻ, ബ്ലോക്ക് പ്രസിഡൻറ് കെ സുബ്രഹ്മണ്യൻ, സംഘടനാ സെക്രട്ടറി ശ്രീധരൻ ചെമ്പ്ര, മണ്ഡലം പ്രസിഡണ്ട് പി ശ്രീരംഗൻ, പി.മണി, എം. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
സെപ്റ്റംബർ 18 19 തീയതികളിൽ നടക്കുന്ന ശക്തിചിന്തൻ മധ്യമേഖല ക്യാമ്പ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.