പാലക്കാട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം നടത്തുന്ന ശാസ്ത്ര ക്വിസ് മത്സരം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. സ്കൂൾ തലം മുതൽ നടക്കുകയും അവിടെ വിജയിച്ചവർ നിയമസഭ മണ്ഡലത്തിലും അവിടെ വിജയിച്ചവർ ജില്ലാ അടിസ്ഥാനത്തിലും മത്സരിക്കും.
ജില്ലയിലെ വിജയികൾക്ക് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സാമാനം 5000 രൂപയും നൽകി. ക്വിസ് മത്സര പരിപാടി എംഎല്‍എ അഡ്വ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ അധ്യക്ഷത വഹിച്ചു.
സംസ്ഥാന യുവജന ക്ഷേമ ബോർഡ് മെമ്പർ ഷെനിൻ മന്ദിരാട്, ജില്ലാ പഞ്ചായത്ത് മെമ്പർ സഫ്ദർ ഷെരീഫ്, ജില്ലാ പ്രോഗ്രാം ഓഫീസർ ഉദയകുമാരി, ബ്ലോക്ക് കോഡിനേറ്റർ മാരായ ഷിജു കുഴൽമന്ദം, അനീഷ് മലമ്പുഴ, ഹരീഷ് പാലക്കാട്, ജയകൃഷ്ണൻ ചിറ്റൂർ, ഷിജു ഒറ്റപ്പാലം, അജയകുമാർ നെമ്മറ, എന്നിവർ പങ്കെടുത്ത സംസാരിച്ചു.
ജില്ലാ ശാസ്ത്ര ക്വിസ് അധ്യാപകനായ മണികണ്ഠൻ നേതൃത്വം നൽകി. ഒന്നാം സാമാനം മണ്ണാർക്കാട് ഡിഎച്ച്എസ്എസ് നെല്ലിപ്പുഴയ്ക്കും രണ്ടാം സാമാനം കോങ്ങാട് കെപിആര്‍പിഎച്ച്എസിനും ലഭിച്ചു. ഇവിടെ വിജയിച്ച ഒന്നും രണ്ടും വിജയികൾ സംസ്ഥാന ശാസ്ത്ര ക്വിസ് മത്സരത്തിൽ പങ്കെടുക്കും.