/sathyam/media/media_files/2025/08/12/rahul-mankoottathil-2025-08-12-20-05-30.jpg)
പാലക്കാട്: കൈയ്യിലെ പണം മുടക്കി പണികൾ ചെയ്താൽ, ഭിക്ഷാടനം നിരോധിച്ച ഈ രാജ്യത്ത്, ബില്ല് പാസാക്കി
പണം ലഭിക്കണമെങ്കിൽ കരാറുകാരൻ ഭിക്ഷ യാചിക്കുന്ന പോലെ നിൽക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ള തെന്നും അതുകൊണ്ടു തന്നെ ഈ തൊഴിൽ മേഖലയിലേക്ക് ചെറുപ്പക്കാർ കടന്നുവരാത്തതെന്നും രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ പറഞ്ഞു. കേരളത്തിലെ മൊത്തം സിസ്റ്റവും അവതാളത്തിലാണെന്നും ഗവർമേണ്ട് കരാറുകാർ അതിന്റെ ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൾ കേരള ഗവൺമെന്റ് കോൺഗ്രാക്റ്റേഴ്സ് അസോസിയേഷൻ പാലക്കാട് താലൂക്ക് കമ്മിറ്റി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.എ.
കെ ജി സി എ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് രാജൻ വർഗ്ഗീസ് അദ്ധ്യക്ഷനായി. കരാർ മേഖലയിലെ അവ്യക്തമായ ഉത്തരവുകൾ കരാറുകാർക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാക്കുന്ന പ്രതിസന്ധി ഒഴിവാക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനവൈസ് പ്രസിഡന്റ് കെ. നന്ദകുമാർ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന രക്ഷാധികാരി കെ.സി.ജോൺ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി ബാലകൃഷ്ണൻ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് പി.ഇ. തങ്കച്ചൻ കരാറുകാരുടെ സമകാലീകപ്രശ്നങ്ങളെപ്പറ്റി സംസാരിച്ചു. ജില്ലാ സെക്രട്ടറി എവി സച്ചിദാനന്ദൻ വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. ജില്ലാ ട്രഷാർ എസ് നിയാസുദ്ധീൻ,
താലൂക്ക് സെക്രട്ടറി ആനന്ദൻ, വിവിധ താലൂക്ക് യൂണിയൻ പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു.
പരേതനായ മെമ്പർ ആർ. വിജയന്റെ കുടുഠബത്തിന് വെൽഫെയർ സൊസൈറ്റിയുടെ ആനുകൂല്യം പത്തു ലക്ഷം രൂപയുടെ ചെക്ക് രാഹുൽ മാങ്കൂട്ടം എംഎൽഎകൈമാറി. അംഗങ്ങളുടെ മക്കളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികളെ യോഗത്തിൽ മൊമന്റോ നൽകി അനുമോദിച്ചു.