/sathyam/media/media_files/2025/08/14/ksta-palakkad-2025-08-14-23-14-46.jpg)
പാലക്കാട്: തദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രേരക്‌മാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുക, തസ്തിക സൃഷ്ടിച്ച് മാന്യമായ വേതനം ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ (കെ.എസ്.പി.എ.) പാലക്കാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കൺവൻഷൻ കെ. പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ. ഡി. പ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. കെ. ദേവി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ. എ. സന്തോഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറർ കെ. കെ. ഭാഗ്യലക്ഷ്മി, ജില്ലാ അസിസ്റ്റൻ്റ് കോർഡിനേറ്റർ പി.വി. പാർവതി, എ. എ. ജോർജ്ജ് എന്നിവർ സംസാരിച്ചു. വർക്കിംഗ് പ്രസിഡൻ്റ് എൻ. ജയപ്രകാശ് സ്വാഗതവും ജില്ലാ ട്രഷറർ ആർ. സന്തോഷ് നന്ദിയും പറഞ്ഞു
ഭാരവാഹികൾ: കെ. ഡി. പ്രസേനൻ എം. എൽ.എ (പ്രസിഡൻ്റ്), എൻ. ജയപ്രകാശ് (വർക്കിംഗ് പ്രസിഡൻ്റ്), പി.വി. ദേവി, പി. ഗോപിനാഥൻ, ബീന അഗസ്റ്റിൻ (വൈസ് പ്രസിഡൻ്റമാർ), എം. കെ. ദേവി (സെക്രട്ടറി), പി.വി. ഷീജ, ജയന്തികുമാരി. ബി, കെ. ബാബു (ജോയൻ്റ് സെക്രട്ടറിമാർ), ആർ. സന്തോഷ് (ട്രേഷർ).