വന്യജീവികൾക്ക് നൽകുന്ന പരിരക്ഷയെങ്കില്ലും മനുഷ്യർക്കും നൽക്കുക; വന്യമൃഗശല്യത്തിന് പരിഹാരമുണ്ടാക്കുക - പാലക്കാട് അനുഭാവ സത്യാഗ്രഹം സംഘടിപ്പിച്ചു

New Update
anubhava sathyagraham

പാലക്കാട്: വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടും ജീവനോപാധിയായ കൃഷി നഷ്ടപ്പെട്ടും ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്ന കർഷകരുടെയും പൊതുജനത്തിന്റെയും ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് 15 മുതൽ കാസർകോട് വെള്ളരിക്കുണ്ട് ആരംഭിച്ചിട്ടുള്ള അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാലക്കാട് ജില്ലയിൽ അനുഭാവ സത്യാഗ്രഹം സംഘടിപ്പിച്ചു.

Advertisment

മൃഗങ്ങൾക്ക് കൊടുക്കുന്ന പരിരക്ഷയെങ്കിലും മനുഷ്യർക്ക് നൽകണമെന്നും പാലക്കാട്ടെ കർഷകരും ഈ സമരത്തിന് ഒപ്പം പൂർണ്ണമായും ഉണ്ടാകുമെന്നും സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ കർഷകസമാജം പ്രസിഡണ്ട് മുതലത്തോട് മണി പറഞ്ഞു.

ജില്ലാ ഐക്യദാർഢ്യസമിതി ചെയർമാൻ വിളിയോട് ഗോപാൽ അധ്യക്ഷത വഹിച്ചു. ഐക്യദാർഢ്യ സമിതി കൺവീനർ സന്തോഷ് മലമ്പുഴ, കെ.മായാണ്ടി, സി.ഹരി, എസ്.അധിരതൻ, കെ.എ.രാമകൃഷ്ണൻ, പി.ഗോപാലൻ, അമ്പലക്കാട് വിജയൻ, കെ.ആർ ഹിമേഷ്, സന്തോഷ് കൂട്ടാല, കെ.ആർ.ബിർള എന്നിവർ സംസാരിച്ചു.

Advertisment