/sathyam/media/media_files/2025/08/15/indiaye-ariyuka-2025-08-15-20-42-30.jpg)
പാലക്കാട്: 'ഇന്ത്യയെ അറിയുക' എന്ന തലക്കെട്ടിൽ പാലക്കാട് സൗഹൃദ വേദിയുടെ അഭിമുഖ്യത്തിൽ പേഴുങ്കര മോഡൽ ഹൈസ്കൂളിൽ സ്വതന്ത്രദിന സംഗമം സംഘടിപ്പിച്ചു. സംസ്ഥാന പിന്നാക്ക വകുപ്പ് മുൻ ഡയറക്ടർ വിഎസ് മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
'പൊരുതി നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ രാജ്യംഒന്നടങ്കം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗഹൃദവേദി വൈസ് ചെയർമാൻ റിട്ട. എസ്പി വിജയൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ എം സുലൈമാൻ, നൂറുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി. അലവി ഹാജി, മാനേജർ എൻ.പി. അഷറഫ്, സ്കൂൾ പ്രിൻസിപ്പൽ പുഷ്പരാജ് തുടങ്ങിയവർ സംസാരിച്ചു.
Photo
'ഇന്ത്യയെ അറിയുക' എന്ന തലക്കെട്ടിൽ പാലക്കാട് സൗഹൃദ വേദിയുടെ അഭിമുഖ്യത്തിൽ പേഴുങ്കര മോഡൽ ഹൈസ്കൂളിൽ സംഘടിപ്പിച്ച സ്വതന്ത്രദിന സംഗമം സംസ്ഥാന പിന്നാക്ക വകുപ്പ് മുൻ ഡയറക്ടർ വിഎസ് മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു