രാമനാഥപുരം എൻഎസ്എസ് കരയോഗം എൻഎസ്എസ് വനിത സമാജം തെരഞ്ഞെടുപ്പ് യോഗം നടത്തി

New Update
ramanadhapuram nss karayogam

പാലക്കാട്: രാമനാഥപുരം എൻ.എസ്.എസ് കരയോഗം, എൻ.എസ്.എസ് വനിത സമാജം തെരഞ്ഞെടുപ്പ് യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ  ഉദ്ഘാടനം ചെയ്തു.

Advertisment

കരയോഗം പ്രസിഡൻ്റ് കെ .സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിൻ സെക്രട്ടറി 2025 - 2028 വർഷത്തെ കരയോഗം, വനിത സമാജം ഭരണ സമിതിയിലേക്ക് തെരത്തെടുപ്പ് നിർവ്വഹിച്ചു. യൂണിൻ ഇൻസ്പെക്ടർ ആർ.അശോക് കുമാർ, യുണിയൻ ഭരണ സമിതി അംഗങ്ങളായ ആർ.ബാബു സുരേഷ്, പ്രദീപ് കുമാർ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.

കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ, ട്രഷറർ ശ്രീ കല കുട്ടികൃഷ്ണൻ, വനിത സമാജം സെക്രട്ടറി ജെ. അമ്പിളി, ട്രഷറർ ഷൈലജ ഉല്ലാസ് എന്നിവർ പ്രവർത്തന റിപ്പോർട്ടും, വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

കരയോഗം വൈസ് പ്രസിഡൻ്റ് പി.സന്തോഷ് കുമാർ യോഗത്തിന് സ്വാഗതം ആശംസിച്ചു. നിയുക്തപ്രസിഡൻ്റ് സി.കെ ഉല്ലാസ് കുമാർ നന്ദി പ്രകാശിപ്പിച്ചു.

ഭാരവാഹികളായി സി.കെ ഉല്ലാസ് കുമാർ ( പ്രസിഡൻ്റ്), പി.സന്തോഷ് കുമാർ (വൈസ് പ്രസിഡൻ്റ്), ഹരിദാസ് മച്ചിങ്ങൽ (സെക്രട്ടറി), എം.സേതുമാധവൻ (ജോയിൻ്റ് സെക്രട്ടറി), സുനിൽ മേനോൻ (ട്രഷറർ), വനിത സമാജം ഭാരവാഹികളായി ശാലിനി സന്തോഷ് (പ്രസിഡൻ്റ്), ശ്രീകല കുട്ടികൃഷ്ണൻ (വൈസ് പ്രസി), ഷൈലജ ഉല്ലാസ് (സെക്രട്ടറി), മഞ്ചു വിനോദ് (ജോ: സെക്രട്ടറി), ഗീത.ടി.എസ് (ട്രഷറർ) എന്നിവരെ പൊതുയോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

Advertisment