/sathyam/media/media_files/2025/08/19/palakkad-municipality-2025-08-19-23-10-24.jpg)
പാലക്കാട്: പാലക്കാട് നഗരസഭ 4 -ാം ഡിവിഷനിലെ ശുചീകരണ തൊഴിലാളിയായ ഇസ്സഹാക് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ ഇരിക്കെ റോബിൻസൺ റോഡിൽ ഫുട്പാത്തിൽ നിന്ന് കളഞ്ഞു കിട്ടിയ 10600 രൂപ ഉടമസ്ഥന് തിരികെ നൽകി മാതൃകയായി.
ചൊവ്വാഴ്ച കാലത്ത് പാലക്കാട് നഗരസഭയ്ക്ക് പിറക് വശത്തെ റോഡിൽ ജോലി ചെയ്ത് വരവേ റോഡരികിലെ മാലിന്യങ്ങൾക്കിടയിൽ നിന്ന് കിട്ടിയ പണത്തിന്റെ കൂടെ ഉണ്ടായിരുന്ന ബില്ലിൽ നിന്നും കിട്ടിയ ഫോൺ നമ്പറിൽ വിളിച്ചു ഉടമസ്ഥനെ കണ്ടെത്തി ബന്ധപ്പെട്ട മേലുദ്യോഗസ്ഥനെ അറിയിക്കുകയായിരുന്നു.
നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, നഗരസഭ സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പണം ഉടമയ്ക്ക് തിരിച്ചു നൽകി.
കളഞ്ഞു കിട്ടിയ തുക തിരികെ നൽകി മാതൃകയായ ഇസ്സഹാക്നെ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ആദരിച്ചു. നന്മയുടെ ഉറവ വറ്റാത്ത സദ്പ്രവർത്തികളിലൂടെ സമൂഹത്തിനാകെ മാതൃക ആയി മാറിയ ഇസ്സഹാക്നെ പോലെയുള്ള ഹൃദയങ്ങൾ നമ്മുടെ നാടിനാകെ അഭിമാനമാണെന്ന് അദ്ദേഹത്തെ ആദരിച്ചു കൊണ്ട് ചെയർപേഴ്സൺ പറഞ്ഞു.
നഷ്‍ടപ്പെട്ടു എന്ന് കരുതിയ പണം തിരികെ ലഭിച്ച വ്യക്തിയുടെ സന്തോഷം തന്നെയാണ് ജീവിതത്തിലെ വിലമതിക്കാനാവാത്ത പ്രതിഫലം എന്ന് ഇസ്സഹാക് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us