/sathyam/media/media_files/2025/08/19/congress-kudumba-sangamam-2025-08-19-23-23-32.jpg)
പാലക്കാട്: ലഹരിക്കെതിരെയുള്ള പോരാട്ടം കോൺഗ്രസ്സ് താഴെ തട്ടിൽ പ്രതിഫലിപ്പിച്ച് ബോധവൽകരണം സംഘടിപ്പിക്കും. പാലക്കാട് ടൗൺ സൗത്ത് മണ്ഡലം കോൺഗ്രസ് കുടുംബ സംഗമത്തിന്‍റെയും കൺവെൻഷൻ്റെയും ഉദ്ഘാടനം ഡിസിസി പ്രസിഡൻ്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
കെപിസിസി ആഹ്വാനപ്രകാരം നടത്തുന്ന ലഹരിയിൽ നിന്ന് സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ നടത്തിയ കുടുംബ സംഗമത്തിൻ്റെയും കൺവെൻഷൻ്റെയും യോഗത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എസ്.എം. താഹ അദ്ധ്യക്ഷത വഹിച്ചു.
കെ പി സി സിജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ പി സി സിസെക്രട്ടറിപി വി രാജേഷ്, മൈനോറിറ്റി സംസ്ഥാന സെക്രട്ടറി പി എച്ച് മുസ്തഫ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സിവി. സതീഷ്, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്, യു ഡി എഫ് മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ എ .കൃഷ്ണൻ, നഗരസഭാംഗങ്ങളായ മൺസൂർ മണലാഞ്ചേരി, കെ. ഷൈലജ, മുൻ കൗൺസലർ എ.ചെമ്പകം, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ബി. ഗൌതമി എന്നിവർ പ്രസംഗിച്ചു.