അവ്യക്തമായ ഉത്തരവുകൾ: കരാറുകാർക്കും ഉദ്യോഗസ്ഥർക്കും ഉണ്ടാക്കുന്ന പ്രതിസന്ധി ഒഴിവാക്കണം - ഓൾ കേരള ഗവര്‍മെന്‍റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ചിറ്റൂർ താലൂക്ക് കമ്മിറ്റി

New Update
akgca palakkad

ഓൾ കേരള ഗവ: കോൺട്രാക്ടേഴ്സ് അസോസിയേഷൻ ചിറ്റൂർ താലൂക്ക് വാർഷിക ജനറൽ ബോഡി യോഗം ജനൽ സെക്രട്ടറി സണ്ണി ചെന്നിക്കര ഉദ്ഘാടനം ചെയ്യുന്നു.

കൊഴിഞ്ഞാമ്പാറ: കരാർ മേഖലയിലെ അവ്യക്തമായ ഉത്തരവുകൾ കരാറുകാർക്കും ഉദ്യേഗസ്ഥർക്കും ഉണ്ടാക്കുന്ന പ്രതിസന്ധി ഒഴിവാക്കണമെന്നും കരാർ പണി പൂർത്തിയായാൽ സമയബന്ധിതമായി ബില്ല് പാസാക്കി പണം നൽകണമെന്നും ഓൾ കേരള ഗവര്‍മെന്‍റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (എകെജിസിഎ) ചിറ്റൂർ താലൂക്ക് കമ്മിറ്റി വാർഷിക പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു. 

Advertisment

കൊഴിഞ്ഞാമ്പാറ കരുവ പാറ ഗാലക്സി ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി കൃഷ്ണകുമാർ അദ്ധ്യക്ഷനായി.

സംസ്ഥാന രക്ഷാധികാരി കെ സി ജോൺ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. നന്ദകുമാർ സംഘടനാപ്രവർത്തനങ്ങൾ വിശദീകരിച്ചു. സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി കെ ബാലകൃഷ്ണൻ ലീഗൽ സെൽ വിഷയങ്ങൾ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് പി ഇ തങ്കച്ചൻ കരാറുകാരുടെ സമകാലീക പ്രശ്നങ്ങളെ കുറിച്ച് വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി എവി സച്ചിതാനന്ദൻ വെൽഫയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.

താലൂക്ക് സെക്രട്ടറി സി ശിവദാസ് പ്രവർത്തന റിപ്പോർട്ടും താലൂക്ക് ട്രഷറർവി രാമചന്ദ്രൻ വരവുചിലവ് കണക്കും അവതരിപ്പിച്ചു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമന്റോ നൽകി ആദരിച്ചു.

c sivanandan k manoj

പ്രസിഡന്‍റ് സി. ശിവദാസ്, സെക്രട്ടറി കെ. മനോജ്

പുതിയ ഭാരവാഹികളായി. സി ശിവദാസ് പ്രസിഡന്റ്, കെ മനോജ് സെക്രട്ടറി, വി.രാമചന്ദ്രൻ ട്രഷറർ എന്നിവരെ യോഗം ഐക്യകണ്ഠന തെരഞ്ഞെടുത്തു.

വിവിധ താലൂക്ക്, ജില്ലാ ഭാരവാഹികളായ രാജൻ വർഗ്ഗീസ്, ആർ ഉണ്ണികൃഷ്ണൻ, സജി തോമസ്, പി ചന്ദ്രൻ, പി മുഹമ്മദ് കുഞാൻ, എൻ.കെ രഘു ത്തമൻ, പ്രമോദ്, അബ്ദുൾ അസീസ്, വി സുന്ദരൻ, ടോജിറാഫേൽ, കെ. കുട്ടപ്പൻ, എസ് നിയാസുദ്ധീൻഎന്നിവർ സംസാരിച്ചു. സി ശിവദാസ് സ്വാഗതവും കെ മനോജ് നന്ദിയും പറഞ്ഞു.

Advertisment