/sathyam/media/media_files/2025/08/22/dog-bite-2025-08-22-18-27-40.jpg)
തച്ചമ്പാറ: തച്ചമ്പാറ മുതുകുറിശ്ശിയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടു ദിവസത്തിനിടെ പതിനന്നോളം ആളുകളെ തെരുവുനായ ആക്രമിച്ചു.
ചൊവ്വാഴ്ച രാവിലെ കാൽനടയായി ജോലിക്ക് പോകവേ മുതുകുറിശ്ശി അമ്പലപ്പടി സ്വദേശിയായ ശങ്കരനാരായണനെ മുതുകുർശ്ശി സ്കൂളിന് സമീപത്തായി വെള്ള നിറത്തിലുള്ള തെരുവുനായ പുറകെ വന്ന് കടിക്കുകയായിരുന്നു. കാലിൽ മൂന്ന് ഭാഗത്ത് കടി ഏൽക്കുകയും ചെയ്തു.
അന്നേദിവസം തന്നെ ഉച്ചയ്ക്ക് കാൽനടയായി പോകുകയായിരുന്ന മുതുകുറുശ്ശി സ്വദേശിയായ രുക്മണി എന്ന വനിതയെ സ്കൂളിന് പരിസരത്തായി ഇതേ തെരുവുനായ ആക്രമിക്കുകയും കടിയേൽക്കുകയും ചെയ്തു.
പാൽ, പത്രം വിതരണം ചെയ്യുന്നവർക്കും കാൽനട സഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും വളരെയധികം ഭീഷണി ആകുകയാണ് പ്രദേശത്തെ തെരുവുനായ കൂട്ടം.
അമ്പലപ്പടിയിൽ വെള്ള നിറമുള്ള നായ കൊടും അക്രമകരമായാണ് ജനങ്ങൾക്ക് ഉപദ്രവം സൃഷ്ടിക്കുന്നത് എന്നും പഞ്ചായത്തും വേണ്ടപ്പെട്ട അധികാരികളും ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഉടൻ തന്നെ വേണ്ട നടപടി സ്വീകരിക്കണം എന്നാണ് ജനങ്ങളുടെ ആവശ്യം.
സ്കൂൾ പരിസരം ആയതിനാൽ സ്കൂളിൽ വരുന്ന കുരുന്നു വിദ്യാർത്ഥികൾക്കും ഭീഷണിയായി തീരുമോ എന്ന ഭയം രക്ഷിതാക്കളിലും ഉണ്ട്.
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് മുതുകുർശ്ശി കിരാതമൂർത്തീ ക്ഷേത്രത്തിലെയും മഹാവിഷ്ണു ക്ഷേത്രത്തിലെയും ഭരണസമിതികള്‍ അതിനൊരു പരിഹാരം കാണണമെന്ന ആവശ്യവുമായി തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് ബാബുവിന് നിവേദനം നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്.