എലപ്പുള്ളി: മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത പ്രാദേശിക സാമ്പത്തിക വികസനവും നിലനിൽപ്പിൻ്റെ സമ്പദ് വ്യവസ്ഥയും ലക്ഷ്യമാക്കിയുള്ള സ്വദേശി ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കമായി.
രാമശ്ശേരി ഗാന്ധി ആശ്രമത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ സ്വദേശി ഉത്പന്നങ്ങളുടെ ഉത്പാദന-വിപണന മേഖലയിൽ പ്രവർത്തിക്കുന്ന ആയുർജനയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദീകരണ യോഗവും സ്വദേശി ഉത്പന്നങ്ങളുടെ പ്രദർശനവും പുതുശ്ശേരി കസബ പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുജിത് എം ഉൽഘാടനം ചെയ്തു.
രാമശ്ശേരി ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ പരിപാടിയിൽ ആയുർജന കോർഡിനേറ്റർ ആറുമുഖൻ പത്തിച്ചിറ പദ്ധതി വിശദീകരണം നടത്തി.
തേജസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജേഷ് കുത്തനൂർ, പാലക്കാടൻ കർഷക മുന്നേറ്റം ജില്ലാ സെക്രട്ടറി സജീഷ് കുത്തനൂർ, ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ, സവിതൃ മണ്ഡലം ആചാര്യൻ സുധാകര ബാബു, ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് അംഗം കൃഷ്ണൻകുട്ടി മുതിരംപള്ളം, ജൂലി നെയ്തല, ജാനകി. വി, സിദ്ധാർത്ഥൻ പെരുവെമ്പ്, സി.കെ. വാസു, യു. നാരായണ സ്വാമി, ചെല്ലമുത്തു. ആർ, രഘുമാത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വദേശി സംരംഭകരുടെയും കുടുംബശ്രീ അടക്കമുള്ള ചെറുകിട സംരംഭകരുടെയും നിത്യോപയോഗ ഉത്പന്നങ്ങൾ സാമൂഹികാധിഷ്ഠിത വിതരണ സംവിധാനം വഴി വിപണനം ചെയ്യാനാണ് സ്വദേശി ഹോംഷോപ്പ് പദ്ധതി ലക്ഷ്യമിടുന്നത്.
അടുത്ത ബാച്ചിലേക്കുള്ള സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ബയോഡേറ്റ സഹിതം ആഗസ്റ്റ് 30 ന് 5 മണിക്ക് മുമ്പായി 9447483106 ഫോൺ നമ്പറിലേക്ക് വാട്ട്സാപ്പ് ചെയ്യണം. കൂടുതൽ വിവരങ്ങൾ 9447483106 എന്ന നമ്പറില്‍ ലഭിക്കും.