പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാന്റിന്റെ പേര് എസ്.എൻ.എ ഷാഹു എന്നാക്കണം: സെൽഫ്‌ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം എം കബീർ

New Update
mm kabeer

പാലക്കാട്: പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാന്റിന്റെ പേര് എസ്.എൻ.എ ഷാഹു എന്നാക്കണമെന്ന് വഴിയോര കച്ചവടക്കാരുടെ സംഘടനയായ സെൽഫ്‌ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം എം കബീർ പറഞ്ഞു. 

Advertisment

എസ്.എൻ.എ ഷാഹൂ എന്നറിയപ്പെടുന്ന ഷെയ്ക്ക് മുഹമ്മദ് ആയിരുന്നു ആദ്യത്തെ നഗരസഭ ചെയർമാൻ എന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ കുടുംബ സ്ഥലമാണ് മുനിസിപ്പൽ ബസ്റ്റാന്റിന് നൽകിയതത്രെ. 

പാലക്കാട്ടെ ആദ്യത്തെ പ്രൈവറ്റ് ബസ്റ്റാന്റാണ് ഇത്. ഹരിഹരപുത്രവിലാസം ഹോട്ടൽ നിൽക്കുന്ന സ്ഥലം മുതൽ ആ പ്രദേശം മുഴുവൻ എസ്.എൻ.എ ക്കാരുടേതായിരുന്നു.

എസ്.എൻ.എ ബസ്റ്റാന്റിന്റെ ഉടമ ഹസ്സൻ മുഹമ്മദ് റാവുത്തർ സംഭാവനയായി നൽകിയ സ്ഥലത്തായിരുന്നു മുൻസിപ്പൽ ബസ്റ്റാന്റ് പ്രവർത്തനം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. 

ഈ പ്രദേശത്തെ അവരുടെ ബാക്കിയുള്ള സ്ഥലത്തിന്റെ വാടക ഹസ്സൻ മുഹമ്മദ് റാവുത്തരുടെ മക്കളായ അബ്ദുൾ ഖാദർ, സുൽത്താൻ എന്നിവരുടെ മക്കളാണ് വാങ്ങിക്കൊണ്ടിരിക്കുന്നത്.

1960 ൽ മരിച്ചുപോയ എ ആർ മേനോൻ നൽകിയ സ്ഥലത്ത് അദ്ദേഹത്തിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന പാർക്കു പോലെ പാലക്കാട്ടെ പ്രമുഖ മുസ്ലീം കുടുംബാംഗവും മുനിസിപ്പൽ ചെയർമാനുമായ എസ് എൻ എ ഷാഹുവിന്റെ നാമധേയത്തിൽ പാലക്കാട് മുനിസിപ്പൽ ബസ്റ്റാന്റ് നിലനിർത്തണം.

കാരണം ആ കുടുംബത്തിന്റെ രണ്ടും മൂന്നും തലമുറകൾ ജീവിക്കുന്നത് പാലക്കാട് മുനിസിപ്പാലിറ്റി പരിധിയിലാണ്.

പാലക്കാട് മുനിസിപ്പാലിറ്റി നടത്തിയ ഉദ്ഘാടന ചടങ്ങിൽ അനൗദ്യോഗികമായി മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ നാമകരണം നടത്തിയത് ശരിയായില്ലെന്നും അതുപോലെ തന്നെ പാലക്കാട്ടെ ഒരു രാഷ്ട്രീയ പാർട്ടി മഹാത്മ ഗാന്ധിയുടെ പേരു വെക്കണമെന്നു പറഞ്ഞ് പ്രക്ഷോപമുണ്ടാക്കുകയും ചെയ്തു. 

പക്ഷെ, പാലക്കാട്ടെ വഴിയോര കച്ചവടക്കാരുടെ സംഘടനയായ സെൽഫ് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെടുന്നത് പാലക്കാട്ടെ ആദ്യത്തെ ബസ്റ്റാന്റിന്റെ നാമകരണം പാലക്കാട്ടെ ആദ്യത്തെ മുൻസിപ്പൽ ചെയർമാനായിരുന്ന എസ് എൻ എ ഷാഹുവിന്റെ നാമത്തിലായിരിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എംഎം കബീർ പറഞ്ഞു.

Advertisment