/sathyam/media/media_files/2025/08/25/palakkad-mandalam-congress-committee-2025-08-25-16-53-03.jpg)
പാലക്കാട്: വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പിൽ നടത്തുന്ന സിപിഎം - ബിജെപി അവിശുദ്ധധാരണ വെളിച്ചത്തു വന്നതായി കെപിസിസി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽ മുത്തലിബ് ആരോപിച്ചു.
മൂത്താംതറയിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിൽ ഒരാഴ്ച മുമ്പ് നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിൽ കാണിക്കുന്ന നിഷ്ക്രിയത്വം പോലീസിൻ്റെ അനാസ്ഥയാണ് വെളിവാക്കുന്നതെന്നും പറഞ്ഞു.
പാലക്കാട് നിയോജകമണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡൻ്റ് എ. തങ്കപ്പൻ, കെ.പി.സി സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, പിരായിരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.കെ പ്രീയകുമാരൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് കെ.എസ് ജയഗോഷ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥന സെക്രട്ടറി പ്രതീഷ് മാധവൻ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം, കോൺഗ്രസ് നേതാക്കളായ പി ആർ പ്രസാദ് പി.എച്ച് മുസ്തഫ, കെ. ഭവദാസ്, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടു മന്ത, വി.മോഹൻ, മണ്ഡലം പ്രസിഡൻ്റുമാരായ അനിൽ ബാലൻ, എസ്.സേവ്യർ, രമേശ് പുത്തൂർ, എസ് എം താഹ, പ്രസാദ് കിണാശ്ശേരി, അബ്ദുൽ ഖാദർ ഇസ്മയിൽ പുരായിരി ബ്ലോക്ക് ഭാരവാഹികളായ പ്രിന്റോ ഫ്രാൻസിസ്.വി ആറുമുഖൻ, ജലാൽ തങ്ങൾ കെ.അനീഷ്, ഉമ്മർ ഫാറൂഖ്, നഗരസഭാ അംഗങ്ങളായ എ.കൃഷ്ണൻ, ഡി. ഷജിത്ത് കുമാർ, എഫ്.ബി ബഷീർ, എസ്.സുജാത, അനുപമ പ്രശോഭ്, എന്നിവർ പങ്കെടുത്തു.