എഎംഎഐ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു

New Update
amai camp

പാലക്കാട്: എ എം എ ഐ പാലക്കാട്‌ ജില്ലാ കമ്മിറ്റി ഫ്യൂച്ചർ ഫോക്കസ് എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാതല നേതൃത്വ പരിശീലനം പാലക്കാട് ഫോർട്ട് പാലസിൽ വെച്ചു സമാപിച്ചു.

Advertisment

ജില്ലാ പ്രസിഡന്റ് ഡോ റജ്ന പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ ബാസിം ഇ സ്വാഗതം പറഞ്ഞു. സംസ്ഥാന ജന സെക്രട്ടറി ഡോ പി കെ ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംഘടന ചരിത്രവും നേട്ടങ്ങളും  എന്ന വിഷയത്തിൽ സംസാരിച്ചു.

ഡോ പി എം ദിനേശൻ, ഡോ പി സതീഷ്കുമാർ  എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. നിരവധി യുവ ഡോക്ടർമാർ പങ്കെടുത്ത പരിപാടിയിൽ ഡോ പി ജയറാം പ്രഭാകർ, ഡോ.എൻ കേശവപ്രസാദ്, ഡോ.കെ.പി. വത്സകുമാർ എന്നിവർ സംസാരിച്ചു.

ഡോ അഭിജിത് മോഹൻ നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങളും വിതരണം ചെയ്തു.

Advertisment