/sathyam/media/media_files/2025/08/25/paryavaran-2025-08-25-23-29-43.jpg)
പാലക്കാട്: ബിഎംഎസിൻ്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന പര്യാവരൺ ദിനത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനവും അമൃതാ ദേവി പുരസ്കാര ദാനവും സെപ്റ്റംബർ 12 വെള്ളിയാഴ്ച പാലക്കാട് കല്ലൂർ ബാലൻ നഗർ (അശ്വതി കല്ല്യാണമണ്ഡപം വടക്കന്തറ) വെച്ച് രാജ്യസഭാ എം.പി. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൻ്റെ സ്വാഗതസംഘ രൂപീകരണ യോഗം ബി എം എസ് ജില്ലാ ഓഫീസിൽ ജില്ലാ പ്രസിഡൻറ് സലിം തെന്നിലാപുരം ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 28 ന് നടക്കുന്ന പര്യാവരൺ ദിനത്തിൽ തൊഴിലാളികളുടെ വീടുകളിലും പൊതു ഇടങ്ങളിലും വൃക്ഷത്തൈകൾ നടുകയും ശുചീകരണം നടത്തുകയും ചെയ്യും.
തിരക്കു പിടിച്ച ആധുനിക സമൂഹത്തിൽ കൃഷിയും പ്രകൃതിയും ശ്രദ്ധിക്കാനോ സംരക്ഷിക്കാനോ സമയം കണ്ടെത്താൻ സാധിക്കുന്നില്ല. ഈ വിഷയം മുൻനിർത്തി പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും ഉദ്ഘാടകൻ പറഞ്ഞു.
ആർ എസ് എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരം മുഖ്യ പ്രഭാഷണം നടത്തി. ബി എം എസ് ജില്ലാ സെക്രട്ടറി കെ.രാജേഷ്, വൈസ് പ്രസിഡൻ്റുമാരായ വി.ശിവദാസ് , എം.ഗിരീഷ്, ട്രഷറർ വി.ശരത് തുടങ്ങിയവർ സംസാരിച്ചു.
സ്വാഗത സംഘം ചെയർമാനായി ഓയിസ്ക സംസ്ഥാന പ്രസിഡൻറ് ഡോ.എൻ. ശുദ്ധോദനൻ,ജനറൽ കൺവീനറായി ബി എം എസ് ജില്ലാ ട്രഷറർ സി. ബാലചന്ദ്രൻ വൈസ് ചെയർമാൻമാരായി പി.കെ.രവീന്ദ്രനാഥ്, കെ.സുധാകരൻ, ജോ.കൺവീനർമാരായി സലിം തെന്നിലാപുരം,കെ.രാജേഷ്, ട്രഷററായി വി.രാജേഷ് രക്ഷാധികാരികളായി വി.കെ.സോമസുന്ദരം, പി.മുരളീധരൻ,പ്രമീള ശശിധരൻ,യു.കൈലാസ് മണി, അഡ്വ.ഇ.കൃഷ്ണദാസ്, മുരളീകൃഷ്ണൻ,എസ്. രാജേന്ദ്രൻ എന്നിവരെ തെരഞ്ഞെടുത്തു.