/sathyam/media/media_files/2025/08/25/k-kelappan-birthday-2025-08-25-23-39-18.jpg)
പാലക്കാട്: കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയും, സോഷ്യലിസ്റ്റു ചിന്തകനുമായിരുന്ന കേരള ഗാന്ധി കെ. കേളപ്പനെ അദ്ദേഹത്തിൻ്റെ136 -ാം ജന്മദിനത്തിൽ സൗഹൃദം ദേശീയ വേദി അനുസ്മരിച്ചു.
അയിത്തോച്ചാടന പ്രചാരണ പ്രവർത്തനത്തിനിടയിൽ തന്റെ പേരിനു പുറകിലുള്ള ജാതിസംജ്ഞ കേളപ്പജി ഉപേക്ഷിച്ചത് മാതൃകാ പരമാണെന്നും സാമൂഹ്യ പരിഷ്കരണത്തിൻ്റെ ഭാഗമായി ഈ മാതൃക പിന്തുടരാൻ എല്ലാവരും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജാതി ചിന്ത ഇപ്പോഴും ശക്തമായി കേരളത്തിൽ നിലനിൽക്കുന്നു എന്നത് ആശങ്കാ ജനകമാണ്. അതിനാൽ തന്നെ നവോത്ഥാന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സൗഹൃദം ദേശീയ വേദി ജില്ലാ പ്രസിഡൻ്റ് പി.വി. സഹദേവൻ അനുസ്മരണ പ്രഭാഷണം നടത്തി. കൺവീനർ അക്ബർ ബാദുഷ. എച്ച്. അധ്യക്ഷത വഹിച്ചു.
കാദർ മൊയ്തീൻ. കെ.,ഗോപാലകൃഷ്ണൻ. എസ്, ഉഷാകുമാരി. കെ., ഫാത്തിമടീച്ചർ, ശെന്തിൽകുമാർ എസ്, റീന.ആർ, യമുനാകമാരി.കെ, സാവിത്രി കെ, സുമതി എം, കോഷിക. എൻ, മണികണ്ഠൻ കെ. തുടങ്ങിയവർ പ്രസംഗിച്ചു.