New Update
/sathyam/media/media_files/2025/08/27/pallavoor-govt-school-2025-08-27-14-06-08.jpg)
പല്ലാവൂര്‍: പല്ലാവൂർ ഗവ: എൽ.പി.സ്കൂളിൽ കർഷക ദിനാചരണവും ചങ്ങാതിക്കൊരുതൈ വിതരണവും പല്ലശ്ശന കൃഷിഭവൻ ഓഫീസർ എം.എസ്. റീജ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സണും എസ്.എം.സി. ചെയർമാനുമായ എ. ഹാറൂൺ അധ്യക്ഷത വഹിച്ചു.
Advertisment
ഹരിത കേരളം ആർ.പി. പ്രേംദാസ് എസ്.വി. മുഖ്യപ്രഭാഷണം നടത്തി.
യുവ കർഷകൻ ജയപ്രകാശ്, വിദ്യാർത്ഥി കർഷകൻ എസ്. അഭിനന്ദൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ, കെ. ശ്രീജാമോൾ ,, ഡി. പ്രിയസൂന, ഹരിത ക്ലബ്ബ് കൺവീനർ എം. പ്രവീണ എന്നിവർ സംസാരിച്ചു.