രാമശ്ശേരി ഗാന്ധി ആശ്രമത്തിൽ ആശ്രയ കുടുംബങ്ങൾക്ക് ഓണപ്പുടവയും കലാവിരുന്നും ഒരുക്കി ഓണാഘോഷങ്ങൾക്ക് തുടക്കമായി

New Update
gandhi ashramam

എലപ്പുള്ളി: അത്തം നാളിൽ ആശ്രയ കുടുംബങ്ങൾക്ക് ഓണപ്പുടവയും കലാവിരുന്നും ഒരുക്കി ഗാന്ധി ആശ്രമത്തിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി. 

Advertisment

പാലക്കാട് ഗവ: വിക്ടോറിയ കോളേജിലെ ഇക്കണോമിക്സ് വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ഓണപ്പുടവയും കലാവിരുന്നും ഒരുക്കിയത്. ഗാന്ധി ആശ്രമം ഗ്രന്ഥശാലയിലേക്ക് പുസ്തകങ്ങളും നൽകി.

കർഷക പ്രഭ സംസ്ഥാന പുരസ്കാര ജേതാവ് ഭുവനേശ്വരിയമ്മ ഓണപ്പുടവ നൽകി ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു.

ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ ചടങ്ങിൽ ഓയിസ്ക ഇൻ്റർനാഷണൽ സംസ്ഥാന പ്രസിഡന്റ് ഡോ. ശുദ്ധോധനൻ ഓണസന്ദേശം നൽകി. നാടൻ പാട്ട് കലാകാരൻ ജനാർദ്ദനൻ പുതുശ്ശേരി കലാവിരുന്നു ഉൽഘാടനം ചെയ്തു.

ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ. പാർവ്വതി. പി, അസോ. പ്രൊഫ. ജീജ.കെ. എസ്, അസി. പ്രൊഫ. മാരായ മണികണ്ഠൻ. കെ, സുജാതൻ. പി.കെ, മോഹൻദാസ്. വി. കെ, സഹജീവനം ഡയറക്ടർ ഗിരീഷ് കടുന്തിരുത്തി, ഗാന്ധി ആശ്രമം സപ്പോർട്ട് ഗ്രൂപ്പ് അംഗം പ്രൊഫ. ലക്ഷ്മി പത്മനാഭൻ,  സർവ്വോദയ കേന്ദ്രം ജോ. ഡയറക്ടർ കെ. ഉണ്ണിക്കുട്ടൻ, അന്ത്യോദയ പദ്ധതി കോർഡിനേറ്റർ വി. ജാനകി, വാവോലിതോട് ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ്. വി, രാമശ്ശേരി പാടശേഖര സമിതി പ്രസിഡണ്ട് എം. ജയകുമാർ,  കൃഷ്ണൻകുട്ടി മുതിരംപള്ളം, രാധാകൃഷ്ണൻ രാമച്ചൻകാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

ബി.എ, എം.എ, പിഎച്ച്ഡി വിഭാഗത്തിൽ നിന്നും 50 വിദ്യാർത്ഥികൾ പങ്കെടുത്തു. അപർണ്ണ, നൂർജഹാൻ, ആർദ്ര, മഞ്ജിമ തുടങ്ങീ വിദ്യാർത്ഥികൾ കലാവിരുന്നിന് നേതൃത്വം നൽകി. 35 ആശ്രയ കുടുംബങ്ങൾക്ക് ഓണപ്പുടവ നൽകി.

Advertisment