/sathyam/media/media_files/2025/08/27/cycle-rally-2025-08-27-20-53-59.jpg)
പട്ടാമ്പി: വാടാനാംകുറുശ്ശി വില്ലേജ് മഅ്ദിനുൽ ഉലൂം മദ്റസയുടെ നേതൃത്വത്തിൽ മീലാദ് വിളംബര സൈക്കിൾ റാലി നടത്തി.
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ മാസത്തിന്റെ വരവറിയിച്ച് വില്ലേജ് മഹല്ല് പരിധിയിലെ വിവിധ പാതകളിലൂടെ പര്യടനം നടത്തിയ സൈക്കിൾ റാലി
ജുമാ മസ്ജിദ് പരിസരത്ത് മഹല്ല് പ്രസിഡണ്ട് പി യാഹു ഹാജി, സെക്രട്ടറി കെ മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
മഹല്ല് ഖത്തീബ് യു എ റഷീദ് അസ്ഹരി അൽ ഹികമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പ്രവാചക പ്രകീർത്തനം വിളംബര വാഹനത്തിനു തൊട്ടുപിന്നാലെ ഒന്നൊന്നായി മുന്നോട്ടു നീങ്ങിയ സൈക്കിൾ റാലിക്ക് പ്രവാചക വചനങ്ങളും നബിദിന സന്ദേശങ്ങളും ഉല്ലേഖനം ചെയ്ത പ്ലക്കാർഡുകള്‍, ബഹുവർണ്ണ ബലൂണുകൾ തുടങ്ങിയവ കൊഴുപ്പേകി.
വാടാനാംകുറുശ്ശി, പൊയിലൂർ റോഡ്, റഹ്മത്ത് നഗർ, മേച്ചിൽ തറ തുടങ്ങിയ പ്രദേശങ്ങളിൽ ചുറ്റി പ്രധാന പാതയിൽ പ്രവേശിച്ച് മദ്രസ പരിസരത്ത് റാലി അവസാനിച്ചു.
മഹല്ല് വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം ഹാജി, നബിദിന സ്വാഗതസംഘം ചെയർമാൻ സി കെ സൈതലവി, കോ- ഓർഡിനേറ്റർ എം നിസാർ, ഇംതിയാസ്, അധ്യാപകരായ നൂറുദ്ദീൻ ഇർഷാദി, അബുൽ ലൈസ് നിസാമി, ടി എം മുഹമ്മദലി സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.