/sathyam/media/media_files/2025/08/28/lions-club-pam-city-onam-2025-08-28-20-21-13.jpg)
പാലക്കാട്: കരിങ്കരപ്പുള്ളി കാരുണ്യ ഓൾഡേജ് ഹോമിലെ അന്തേവാസികളോടൊപ്പം നടത്തിയ ഓണാഘോഷം ലയൺസ് ക്ലബ് മൾട്ടിപ്പിൾ സെക്രട്ടറി ജെയിംസ് പോൾ വളപ്പില ഉദ്ഘാടനം ചെയ്തു.
പാം സിറ്റി പ്രസിഡന്റ് ആർ ബാബു സുരേഷ് അധ്യക്ഷത വഹിച്ച ഓണാഘോഷത്തിൽ ലയൺസ് ഹങ്കർ ഡിസ്റ്റിക് കോഡിനേറ്റർ പ്രദീപ് മേനോൻ,പാം സിറ്റി സെക്രട്ടറി എൻ കൃഷ്ണകുമാർ, ഡോക്ടർ എൻ രാമചന്ദ്രൻ, ലയൺസ് ക്ലബ് റീജണീയൽ ചെയർമാൻ വി അച്യുതൻ, സോൺ ചെയർമാൻ എ രാജൻ, ക്ലബ്ബ് ഭാരവാഹികളായ പി എ ബൈജു, സദക്കത്തുള്ള, ടി മനോജ് കുമാർ എന്നിവർ സംസാരിച്ചു.
ഓൾഡേജ് ഹോം അന്തേവാസികൾക്ക് ഓണക്കോടികൾ വിതരണം ചെയ്തു ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്നു.
ക്ലബ്ബ് ഡയബറ്റിക് പ്രൊജക്റ്റിന്റെ ഭാഗമായി ഡയബറ്റിക് പരിശോധനയുടെ കിറ്റ് കാരുണ്യ ഓൾഡേജ് ഹോം ചെയർമാൻ മധുസൂദനന് നൽകി.
ക്ലബ്ബ് ഭാരവാഹികളായ റോഷൻ,അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, പി എ അൻസാരി, എൻ പുരുഷോത്തമൻ, കെ പ്രദീപ് കുമാർ, ദീപക്, കെ രാധാകൃഷ്ണൻ, സന്തോഷ്, സജി, റിജോ, രമ്യ ഹരി എന്നിവർ ഓണാഘോഷത്തിന് നേതൃത്വം നൽകി.