കേന്ദ്ര സര്‍ക്കാരിന്‍റെ  ധനകാര്യ സേവന വകുപ്പിന്‍റെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിക്ക് കീഴില്‍ ബാങ്ക് ഓഫ് ബറോഡ പാലക്കാട് മെഗാ ക്യാമ്പ് സംഘടിപ്പിച്ചു

New Update
bank of baroda mega camp

പാലക്കാട്: ഇന്ത്യയിലെ മുന്‍നിര പൊതു മേഖലാ ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ പാലക്കാട് ജില്ലയില്‍ മെഗാ ക്യാമ്പ്29ആഗസ്റ്റ്2025നു സംഘടിപ്പിച്ചു.

Advertisment

കേന്ദ്ര സര്‍ക്കാരിന്‍റെ ധനകാര്യ മന്ത്രാലയത്തിന്‍റെ ഭാഗമായ ധനകാര്യ സേവന വകുപ്പ് ആരംഭിച്ച ദേശവ്യാപക സാച്ചുറേഷന്‍ ക്യാമ്പെയിന്‍റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.

ഗ്രാമ പഞ്ചായത്ത്നഗര പ്രാദേശിക ഭരണ സ്ഥാപനങ്ങള്‍ എന്നീ തലങ്ങളില്‍ ധനകാര്യ ഉള്‍പ്പെടുത്തലും സാമൂഹ്യ സുരക്ഷാ പദ്ധതികളും100ശതമാനം കൈവരിക്കുക എന്നതാണ്2025ജൂലൈ1മുതല്‍ സെപ്റ്റംബര്‍30വരെ നീണ്ടുനില്‍ക്കുന്ന ഈ ക്യാമ്പെയിന്‍റെ ലക്ഷ്യം.

ബാങ്ക് ഓഫ് ബറോഡയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് വിനായക് മുദലിയാര്‍,ജനറല്‍ മാനേജറും എറണാകുളം സോണല്‍ ഹെഡുമായ പ്രജിത് കുമാര്‍ ഡി,വിശിഷ്ടാതിഥികള്‍,മറ്റ് മുതിര്‍ന്ന ബാങ്കിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നത് ബാങ്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്നത് മാത്രമല്ല മറിച്ച് ഓരോ വ്യക്തിക്കും  സാമ്പത്തിക രംഗത്ത് മികച്ച രീതിയില്‍ പങ്കാളികളാകാനും പ്രധാനമന്ത്രി ജന്‍ധന്‍ യോജന,സാമൂഹ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികള്‍,അടല്‍ പെന്‍ഷന്‍ യോജന മുതലായ സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കാന്‍ പ്രാപ്തരാക്കുക എന്നതുമാണ്.

bank of baroda mega camp-2

പാലക്കാട്ട് സംഘടിപ്പിച്ച ഈ മെഗാ ക്യാമ്പിലൂടെ ഈ ആനുകൂല്യങ്ങള്‍ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരിലേക്ക് എത്തിക്കാനും അവശ്യ സാമ്പത്തിക സേവനങ്ങള്‍ എല്ലാവര്‍ക്കും തുല്യതയോടെ ലഭ്യമാക്കി സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ശാക്തീകരിക്കാനും ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടര്‍  സഞ്ജയ് വിനായക് മുദലിയാര്‍ പറഞ്ഞു.

ഈ പരിപാടിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ),പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (പിഎംഎസ്ബിവൈ) പദ്ധതികളിലെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളും,അടല്‍ പെന്‍ഷന്‍ യോജന (എപിവൈ)യില്‍ ചേര്‍ന്നവര്‍ക്കുള്ള എന്‍റോള്‍മെന്‍റ് രസീതുകളും വിതരണം ചെയ്തു.

യോഗ്യരായ പിഎംജെഡിവൈ അക്കൗണ്ടുകളില്‍ റീ-കെവൈസി നടപടികളും പൂര്‍ത്തിയാക്കി. മുഖ്യാതിഥി വിവിധ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) അംഗങ്ങള്‍ക്ക് എസ്എച്ച്ജി അനുമതി പത്രങ്ങളും,ഭക്ഷണം,കൃഷി മേഖലകളിലെ അനുമതി പത്രങ്ങളും വിതരണം ചെയ്തു. അവരുടെ സംരംഭക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു.

ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്ക് പാലക്കാട് ജില്ലയിലെ ശാഖകള്‍ വഴി25എസ്എച്ച്ജി ഗ്രൂപ്പുകളിലെ350ഗുണഭോക്താക്കള്‍ക്ക് മൊത്തം3.53കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു. ഇത് താഴെത്തട്ടിലുള്ള സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബാങ്കിന്‍റെ പ്രതിബദ്ധത അരക്കിട്ടുറപ്പിച്ചു.

പൊതുവായ ധനകാര്യ സൗകര്യവും സമഗ്രമായ സാമൂഹ്യ സുരക്ഷാ പരിരക്ഷയും ഉറപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ബാങ്കിംഗ് മേഖലയുടെ പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഈ മെഗാ ക്യാമ്പ്.

Advertisment